കുടുംബശ്രീ വാര്‍ഷികം വ്യവസായ മന്ത്രി ഉദ്ഘാടനം ചെയ്തു
വേലൂര്‍ ഗ്രാമ പഞ്ചായത്ത് പാത്രമംഗലം കുടുംബശ്രീ ഇരുപതാം വാര്‍ഷികം പാത്രമംഗലം സാംസ്ക്കാരിക നിലയത്തില്‍ വ്യാവസായ വകുപ്പ് മന്ത്രി എ.സി.മൊയ്തീന് ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണത്തിലും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലും കുടുംബശ്രീ നല്കിയ സംഭാവനകള്‍ അനുസ്മരിച്ചു കൊണ്ടായിരുന്നു ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വരെ ആദരിക്കുകയും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും ചെയ്തു. വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷേര്‍ളി ദിലീപ്കുമാര് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി. സുമതി മുഖ്യാതിഥിയായി.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ കല്യാണി എസ് നായര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ജമീല രാജീവ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മുഹമ്മദ്കുട്ടി, വേലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് ടി.എം. അബ്ദുള്‍ റഷീദ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശുഭ അനില്‍കുമാര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ടി.ആര് ഷോബി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.കെ.ശ്യാംകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Log in to post comments