റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍: സ്ഥലമുടമകള്‍ രേഖകള്‍ നല്‍കണം
മുളന്തുരുത്തി റെയില്‍പ്പാത ഇരട്ടിപ്പിക്കലിനായി മുട്ടമ്പലം, അതിരമ്പുഴ, പെരുമ്പായിക്കാട് വില്ലേജുകളില്‍ ഏറ്റെടുത്തിട്ടുളള ഭൂമിയുടെ ഉടമസ്ഥര്‍ ബന്ധപ്പെട്ട രേഖകള്‍ നല്‍കണം. ഇതിനായി അതിരമ്പുഴ വില്ലേജില്‍പ്പെട്ടവര്‍ക്ക് സെപ്റ്റംബര്‍ 26നും പെരുമ്പായിക്കാട് വില്ലേജില്‍പ്പെട്ടവര്‍ 27നും മുട്ടമ്പലം വില്ലേജില്പ്പെട്ടവര്ക്കു ഒക്ടോബര്‍ അഞ്ചിനും എല്‍.എ റയില്‍വേ സ്പെഷ്യല്‍ തഹസീല്‍ദാര്‍ ഓഫീസില്‍ രാവിലെ 10.30 മുതല്‍ അവാര്‍ഡ് എന്‍ക്വയറി നടത്തും.
അസല്‍ ആധാരം, മുന്നാധാരം, തന്നാണ്ടിലെ കരം തീര്‍ത്ത രസീത്, വില്ലേജ് ഓഫീസില്‍ നിന്നുളള പൊസെഷന്‍ ആന്‍ഡ് നോണ്‍ അറ്റാച്ചുമെന്റ് സര്‍ട്ടിഫിക്കറ്റ്, സബ് രജിസ്ട്രാര്‍ ഓഫീസില്നിന്നുളള ബാദ്ധ്യത രഹിത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖകള്‍, അനന്തരവകാശ സര്‍ട്ടിഫിക്കറ്റ് (ആവശ്യമുളള പക്ഷം) എന്നിവയുടെ അസലും പകര്‍പ്പും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ അതത് വില്ലേജില്‍ ഓഫീസിലും തദ്ദേശ സ്ഥാപനങ്ങളിലും ലഭിക്കും.
- Log in to post comments