പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് താമസ ആനുകൂല്യം
ജില്ലയിലെ സര്‍ക്കാര്‍/ എയ്ഡഡ്/ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളില്‍ 2019-20 അധ്യയന വര്‍ഷത്തില്‍ പോസ്റ്റ്മെട്രിക് കോഴ്സിന് പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ താമസാനുകൂല്യം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സര്‍ക്കാര്‍/ അംഗീകൃത ഹോസ്റ്റലിലോ വകുപ്പിന്റെ ഹോസ്റ്റലിലോ സ്ഥാപനത്തിന്റെ ഹോസ്റ്റലിലോ പ്രവേശനം ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ട് പ്രവേശനം ലഭിക്കാത്തവര്‍ ആയിരിക്കണം. മാസം 4500 രൂപ നിരക്കില്‍ പരമാവധി 10 മാസത്തേക്കാണ് ആനുകൂല്യം. വകുപ്പിന് കീഴിലുള്ള പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളിലെ പ്രവേശന മാനദണ്ഡങ്ങള്‍ പ്രകാരമായിരിക്കും വിദ്യാര്‍ത്ഥികളെ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നത്. അപേക്ഷകരുടെ കുടുംബവാര്‍ഷിക വരുമാനം 2.50 ലക്ഷം രൂപയോ അതിന് താഴെയോ ആയിരിക്കണം. അംഗപരിമിതര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും. അപേക്ഷാഫോറം ജില്ലാ പട്ടികജാതി വികസന ഓഫീസ് ഇടുക്കി, മൂലമറ്റം ഓഫീസില്‍ ലഭിക്കും. അപേക്ഷയോടൊപ്പം ജാതി, കുടുംബവാര്‍ഷിക വരുമാനം, നേറ്റിവിറ്റി , പഠിക്കുന്ന കോഴ്സ്, വര്‍ഷം, കോഴ്സ് ആരംഭിച്ച തീയതി എന്നിവ അടങ്ങിയ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, അംഗപരിമിതര്‍ ആയത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രൈവറ്റ് ഹോസ്റ്റലില്‍ താമസിച്ച് വരുന്നുവെന്ന് ഹോസ്റ്റല്‍ അധികൃതരുടെ സാക്ഷ്യപത്രം, ഹോസ്റ്റല്‍ ഫീസ് അടച്ച രസീത് എന്നിവ സഹിതം അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 252003.
- Log in to post comments