Post Category
പാണക്കാട് വില്ലേജ് ഓഫീസ് നവീകരണം- ബഹുജന സംഗമം 21 ന്
പാണക്കാട് വില്ലേജ് ഓഫീസ് നവീകരണത്തിന്റെ ഭാഗമായുള്ള ബഹുജന സംഗമം സെപ്തംബര്‍ 21 ന് രാവിലെ 11.30 ന് മലപ്പുറം നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്നു വില്ലേജ് ഓഫീസര്‍ അറിയിച്ചു. നിലവില്‍ പൊതുമരാമത്ത് വകുപ്പ് മുഖേന അനുവദിച്ച തുക ഉപയോഗിച്ച് നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിച്ചു വരികയാണ്. യോഗത്തില്‍ നഗരസഭ കൗണ്‍സിലര്‍മാര്‍, പൊതുജനങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകര്‍ പങ്കെടുക്കണമെന്നു വില്ലേജ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments