Post Category
കുന്ദംകുളം താലൂക്കിൽ ഒക്ടോബർ 19 ന് പരാതി പരിഹാര അദാലത്ത്
സർക്കാർ നിർദേശ പ്രകാരം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഒക്ടോബർ 19 ന് കുന്ദംകുളം താലൂക്കിൽ പരാതി പരിഹാര അദാലത്ത് നടത്തുന്നു. ഇതിനുള്ള അപേക്ഷകൾ സെപ്റ്റംബർ 27 മുതൽ ഒക്ടോബർ അഞ്ചു വരെ കുന്ദംകുളം താലൂക്കിൽ പൊതുജനങ്ങൾക്ക് നേരിട്ട് സമർപ്പിക്കാമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അപേക്ഷ, റീസർവേയുമായി ബന്ധപ്പെട്ട അപേക്ഷ, റേഷൻ കാർഡ് സംബന്ധിച്ച പരാതി, സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട പരിഹാരം സംബന്ധിച്ച പരാതി, 2018, 2019 വർഷങ്ങളിലെ പ്രളയവുമായി ബന്ധപ്പെട്ട അപേക്ഷകൾ എന്നിവ അദാലത്തിൽ പരിഗണിക്കില്ലെന്നും അറിയിച്ചു.
date
- Log in to post comments