Post Category
തൊഴില്‍ നൈപുണ്യ പരിശീലനം
ഉന്നതവിദ്യാഭ്യാസ വകുപ്പും അസാപ്പും സംയുക്തമായി നടത്തുന്ന തൊഴില്‍ നൈപുണ്യ പരിശീലന പരിപാടിയായ 'ഷീ സ്കില്‍' ലേക്ക് അപേക്ഷ ക്ഷണിച്ചു. 15 വയസു കഴിഞ്ഞ എസ്.എസ്.എല്‍.സി പാസായ വനിതകള്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. ഫാഷന്‍ ഡിസൈനിംഗ്, ഓര്‍ഗാനിക് ഗ്രോവര്‍, ഹാന്‍ഡ് എംബ്രോയിഡര്, ആനിമേറ്റര്‍, മോഡലര്‍, കമ്പോസിറ്റര്‍, ഫ്രണ്ട് ഓഫീസ് അസോസിയേറ്റ് എന്നീ കോഴ്സുകളിലാണ് പരിശീലനം നല്‍കുന്നത്. രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 22. കൂടുതല്‍ വിവരങ്ങള്‍ക്ക് 7907170233, 9745091702, 8330028736, 7907256422.
(പി.ആര്.പി. 1048/2019)
date
- Log in to post comments