Post Category
അറിയിപ്പ്
ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ക്ലറിക്കല്‍ തസ്തികയില്‍ പരിശീലനം നല്‍കുന്നതിന് പട്ടികവര്‍ഗ വികസന വകുപ്പ് നടത്തുന്ന മാനേജ്മെന്റ് ട്രെയിനി നിയമനത്തിനുള്ള എഴുത്തുപരീക്ഷ നെടുമങ്ങാട് ഠൗണ്‍ എല്‍.പി.എസില്‍ നടക്കും. ഒക്ടോബര്‍ പത്തിനു രാവിലെ പത്തുമണി മുതല്‍ 11.15 വരെ നടക്കുന്ന പരീക്ഷയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 9.30ന് ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാകണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.
(പി.ആര്.പി. 1064/2019)
date
- Log in to post comments