മീസിൽസ് റുബെല്ല കുത്തിവെപ്പ് : ഇന്ന് (നവംബർ 5 ) എം ആർ സൺഡേ
മീസിൽസ് റുബെല്ല കാമ്പയിൻ പ്രവർത്തനങ്ങൾ ജില്ലയിൽ ഊർജിതമായി തുടരുന്നു. ജില്ലയിലെങ്ങും നവംബർ 5 എം ആർ സൺഡേ ആയി ആചരിക്കുന്നു. ഇതുവരെ എം.ആർ കുത്തിവെപ്പ് എടുക്കുവാൻ സാധിക്കാത്ത 9 മാസത്തിനും 15 വയസ്സിനുമിടയിലുള്ള എല്ലാ കുട്ടികൾക്കും പ്രതിരോധ കുത്തിവെപ്പ് നൽകുവാൻ വേണ്ടിയാണ് എം.ആർ ഊർജിത കാമ്പയിൻ നടത്തുന്നത്.
സ്കൂളുകൾ, അങ്കണവാടികൾ തുടങ്ങിയ സ്ഥലങ്ങളിൽ കാമ്പയിൻ നടത്തിയപ്പോൾ പലവിധ കാരണങ്ങളാൽ കുത്തിവെപ്പെടുക്കാത്ത കുട്ടികളെ അടുത്തുള്ള സർക്കാർ ആശുപത്രിയിലോ, തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ എത്തിച്ച് പ്രതിരോധ കുത്തിവെപ്പ് നൽകേണ്ടതാണ്. പ്രതിരോധ കുത്തിവെപ്പിനെ കുറിച്ച് കൂടുതൽ അറിയുന്നതിന് ആരോഗ്യപ്രവർത്തകരുമായും, ഡോക്ടർമാരുമായും സംശയനിവാരണം നടത്തുന്നതിനും അവസരമുണ്ട്.
എം ആർ സൺഡേയുടെ ഭാഗമായി ഇന്ന് എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, ജില്ലാ താലൂക്ക് ജനറൽ ആശുപത്രികൾ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ കുത്തിവെയ്പ്പ് നൽകുന്നതാണ്. ഇത് കൂടാതെ ഇന്ന് എം.ആർ കുത്തിവെപ്പിനുള്ള സൗകര്യം സൗജന്യമായി ഒരുക്കിയിരിക്കുന്ന സ്വകാര്യ ആശുപത്രികൾ ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ചാലാക്കൽ ; കൊച്ചിൻ ഹോസ്പിറ്റൽ, പള്ളിമുക്ക്; വെൽകെയർ ഹോസ്പിറ്റൽ, വൈറ്റില ; ലക്ഷ്മി ഹോസ്പിറ്റൽ, തൃപ്പൂണിത്തുറ; ഫാത്തിമ ഹോസ്പിറ്റൽ, പെരുമ്പടപ്പ് ; ലക്ഷ്മി ഹോസ്പിറ്റൽ, ആലുവ എന്നിവയാണ്.
- Log in to post comments