Post Category
അശ്വമേധം: ചേലേമ്പ്രയില്‍ കുഷ്ഠ രോഗ നിര്‍ണ്ണയ പ്രചാരണ പരിപാടി സജീവമായി
ചേലേമ്പ്ര പഞ്ചായത്തില്‍ കുഷ്ഠരോഗ നിര്‍ണ്ണയ പ്രചാരണ പരിപാടി സജീവമായി. കാക്കഞ്ചേരി ആരോഗ്യ ഉപ കേന്ദ്രത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.രാജേഷ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി.സുബ്രഹ്മണ്യന് അധ്യക്ഷത വഹിച്ചു. അയല്‍ വീടുകളില്‍ വളണ്ടിയര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനം നടത്തുകയും ചെയ്തു. വാര്‍ഡ് ആരോഗ്യ സ്ഥിരസമിതി ചെയര്മാന് സി. ശിവദാസന്‍, ക്ഷേമകാര്യ സ്ഥിരസമിതി കെ.എന്‍. ഉദയകുമാരി, വാര്‍ഡ് മെമ്പര്‍ ആയ ബേബി എന്നിവര്‍ സംസാരിച്ചു. എച്ച്.ഐ ഗിരീഷ്, ജെ.പി എച്ച്ന് വസന്ത, ജെ. എച്ച്. ഐ ജിനീഷ് ബോബി, പി.എച്ച്.എന്‍ ഫാത്തിമ കളരിക്കാടന്, ആരോഗ്യ പ്രവര്‍ത്തകര്‍, ആശപ്രവര്‍ത്തകര്‍ വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
date
- Log in to post comments