ജില്ലയില്‍ മെഗാ വായ്പ മേള ഒക്ടോബര്‍ നാലിന്
കേന്ദ്ര ധനകാര്യ സേവന വിഭാഗത്തിന്റെ നിര്‍ദേശപ്രകാരം ലീഡ് ബാങ്കായ കനറാ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ പങ്കാളിത്തത്തില്‍ ജില്ലയില്‍ മെഗാ വായ്പ മേള നടത്തുന്നു. മലപ്പുറം ടൗണ്‍ ഹാളില്‍ ഒക്ടോബര്‍ നാലിന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് മേള. ഓരോ ബാങ്ക് ശാഖയും വായ്പയ്ക്കായി കണ്ടെത്തിയ ഗുണഭോക്താക്കളെ മേളയില്‍ പങ്കെടുപ്പിക്കും. കാര്‍ഷിക വായ്പ, സംരംഭകത്വ വായ്പ, ഭവന വാഹന വിദ്യാഭ്യാസ വായ്പകളില്‍ കേന്ദ്രീകരിച്ചാകും മേള. പൊതുജനങ്ങള്‍ക്ക് മേളയില്‍ പങ്കെടുക്കാം.
ഇതു സംബന്ധിച്ച് കനറാ ബാങ്ക് റീജിയനല്‍ ഓഫീസില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ കനറാ ബാങ്ക് എജി എം റീജിയനല്‍ ഓഫീസര്‍ എം.സുരേഷ് കുമാര്‍ അധ്യക്ഷനായി. എല്‍ ഡി എം കുഞ്ഞിരാമന് ഡി .എഫ്. എ .സി ന്റെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ വിശദീകരിച്ചു. എസ്.ബി.ഐ എ.ജി എം അനന്തനാരായണന്‍, കനറാ ബാങ്ക് ഡിവിഷനല്‍ മാനേജര്‍മാരായ ഡി.സി സത്യന്, കെ.എന്‍ തങ്കപ്പന്, ആര്.ആര് കനകാംബരന് എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ ദേശസാല്‍കൃത ബാങ്കുകളുടെയും കോര്‍ഡിനേറ്റര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments