Skip to main content

തിരൂര്‍ പൊന്നാനി പുഴ സംരക്ഷണ പദ്ധതി - യോഗം ചേര്‍ന്നു

   തിരൂര്‍-പൊന്നാനി പുഴ സംരക്ഷണ പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. തിരൂര്‍ പുഴ സംരക്ഷിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഹരിത              ട്രിബ്യൂണലിന്റെ ഉത്തരവ് നടപ്പാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് പ്രദേശത്തെ ഭൂമി അളന്ന്                തിട്ടപ്പെടുത്തുന്നതിനുള്ള സര്‍വ്വെ നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പിനോട് ആവശ്യപ്പെടും.  ഒക്‌ടോബര്‍ 15ന്             ബന്ധപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പദ്ധതി പ്രദേശം സന്ദര്‍ശിച്ച് സ്ഥിതി ഗതികള്‍ വിലയിരുത്താനും യോഗം തീരുമാനിച്ചു. 
     യോഗത്തില്‍ വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, വികസന സ്ഥിരസമിതി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, ജില്ലാപഞ്ചായത്ത് മെമ്പര്‍ വെട്ടം ആലിക്കോയ,സെക്രട്ടറി എന്‍.എ അബ്ദുല്‍ റഷീദ്, പദ്ധതി പ്രദേശത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷ•ാര്‍,സെക്രട്ടറിമാര്‍ മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date