Skip to main content

ഗാന്ധിജി  ജീവിതവും ദര്‍ശനവും' ജില്ലാതല സെമിനാര്‍ നാളെ

   മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പതാം ജ• വാര്‍ഷികത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് താനാളൂര്‍ ഗ്രാമപഞ്ചായത്ത് ക്ലബ്ബ് കോഡിനേഷന്‍ കമ്മിറ്റിയുമായി സഹകരിച്ച് ഗാന്ധിജി  ജീവിതവും ദര്‍ശനവും എന്ന വിഷയത്തില്‍ നാളെ(ഒക്ടോബര്‍ നാല്) ജില്ലാതല സെമിനാര്‍ നടത്തും. രാവിലെ 10 ന് താനാളൂര്‍ ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ നടക്കുന്ന പരിപാടി വി.അബ്ദുറഹിമാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.അയ്യപ്പന്‍ വിഷയാവതരണം നടത്തും. താനാളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.മുജീബ് ഹാജി അധ്യക്ഷനാകും. ജില്ലാ തല പരിപാടിയുടെ ഭാഗമായി നടത്തിയ പ്രബന്ധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ചടങ്ങില്‍ എം.എല്‍.എ നിര്‍വഹിക്കും. സെമിനാറില്‍ പങ്കെടുക്കുന്ന  വിവിധ വിദ്യാലയങ്ങളിലെ പി.ടി.എ, എം.ടി.എ അംഗങ്ങള്‍ക്കായി ഗാന്ധി ക്വിസ് മത്സരവും സംഘടിപ്പിക്കും. 
      സെമിനാറില്‍ തുഞ്ചത്തെഴുത്തഛന്‍ മലയാള സര്‍വ്വകലാശാല ചരിത്ര വിഭാഗം മേധാവി ഡോ: മഞ്ജുഷ ആര്‍ വര്‍മ്മ, മലപ്പുറം പ്രസ്റ്റ് ക്ലബ്ബ് മുന്‍ വൈസ് പ്രസിഡന്റ് കെ.പി.ഒ റഹ്മത്തുള്ള, ഗാന്ധിയന്‍ പ്രകൃതി ചികിത്സാലയം മേധാവി ഡോ: പി.എ.രാധാകൃഷ്ണന്‍, താനാളൂര്‍ ഗ്രാമപഞ്ചായത്ത് ക്ലബ് കോഡിനേഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ മുജീബ്. താനാളൂര്‍ എന്നിവര്‍ സംസാരിക്കും.

date