Skip to main content

ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കം---  മഹാത്മാ ഗാന്ധി തലമുറകള്‍ക്ക് പ്രചോദനം- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ

സ്വന്തം ജീവിതം തന്നെ ലോകത്തിന് സന്ദേശമായി നല്‍കിയ മഹാത്മാ ഗാന്ധി തലമുറകള്‍ക്ക് പ്രചോദനമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ 150-ാം ജډവാര്‍ഷികത്തിന്‍റെയും ഗാന്ധിജയന്തി വാരാഘോഷത്തിന്‍റെയും ജില്ലാതല ഉദ്ഘാടനം തിരുനക്കര ഗാന്ധി സ്ക്വയറില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സത്യസന്ധതയുടെയും സഹിഷ്ണുതയുടെയും അഹിംസയുടെയും പുതിയ പാഠങ്ങളാണ് അദ്ദേഹം നമുക്കു പകര്‍ന്നുതന്നത്. സമാധാനത്തിന്‍റെ പാതയിലൂടെ ജനാധിപത്യത്തിലേക്ക് രാജ്യത്തെ നയിച്ചത് ഗാന്ധിയുടെ ആശയങ്ങളാണ്. 

 

ശുചിത്വ ശീലങ്ങളെക്കുറിച്ചും ജനങ്ങളോട് സംവദിച്ചിരുന്ന രാഷ്ട്രപിതാവിന്‍റെ 150-ാം ജډവാര്‍ഷികാചരണ വേളയില്‍ ശുചിത്വ-മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത് സ്വാഗതാര്‍ഹമാണ്-അദ്ദേഹം പറഞ്ഞു.  
     

മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്‍. സോന അധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ദേശീയോദ്ഗ്രഥന പ്രതിജ്ഞയ്ക്കു നേതൃത്വം നല്‍കി.
 

എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജി. രാധാകൃഷ്ണപിള്ള ലഹരിവിരുദ്ധ സന്ദേശം നല്‍കി. എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ പി.വി. ഏലിയാസ് ലഹരിവിരുദ്ധ പ്രതിജ്ഞയ്ക്കും ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ്  ശുചിത്വ പ്രതിജ്ഞയ്ക്കും നേതൃത്വം നല്‍കി.
 

 മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സാബു പുളിമൂട്ടില്‍, എസ്. ഗോപകുമാര്‍,  ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. രമേശ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പ്രഫ. കെ.ആര്‍. ചന്ദ്രമോഹനന്‍, സര്‍വ്വോദയ മണ്ഡലം പ്രതിനിധി എം.എന്‍. ഗോപാലകൃഷ്ണപ്പണിക്കര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ 

ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ് നന്ദിയും പറഞ്ഞു.
 

സമ്മേളനത്തിന് മുന്നോടിയായി ഗാന്ധിപ്രതിമയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്‍ സോന, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു എന്നിവര്‍  ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി.  
 

ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്,  ഹരിതകേരള മിഷന്‍, ശുചിത്വ മിഷന്‍, വിമുക്തി മിഷന്‍,  തദ്ദേശഭരണ സ്ഥാപനങ്ങള്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍, നാഷണല്‍ സര്‍വീസ് സ്കീം,  സാക്ഷരതാ മിഷന്‍, ഗാന്ധിയന്‍ സംഘടന കള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഗാന്ധിജയന്തി വാരാഘോഷ പരിപാടികള്‍ നടത്തുന്നത്.

date