Skip to main content

ലഹരിവിരുദ്ധ സന്ദേശ റാലി  നടത്തി

 

      ഗാന്ധിജയന്തി വാരാഘോഷത്തിന്‍റെ ഭാഗമായി എക്സൈസ് വകുപ്പിന്‍റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു. കളക്ട്രേറ്റില്‍ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു റാലി ഫ്ളാഗ് ഓഫ് ചെയ്തു.
 

അസിസ്റ്റന്‍റ് കളക്ടര്‍ ശിഖ സുരേന്ദ്രന്‍, എക്സൈസ് വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍  ജി. രാധാകൃഷ്ണപിള്ള, എ.ഡി.എം ടി.കെ. വിനീത് കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ അലക്സ് ജോസഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, വിമുക്തി മിഷന്‍ ജില്ലാ മാനേജര്‍ എം.എം. നാസര്‍, ഹുസുര്‍ ശിരസ്തദാര്‍ ബി. അശോക് തുടങ്ങിയവര്‍ സന്നിഹിതരായി.
 

 സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍, നാഷണല്‍ സര്‍വീസ് സ്കീം വോളണ്‍ണ്ടിയര്‍മാര്‍, ലഹരി വിരുദ്ധ ക്ലബ് അംഗങ്ങള്‍, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍ പങ്കെടുത്ത റാലി തിരുനക്കര ഗാന്ധി സ്ക്വയറില്‍ സമാപിച്ചു.  

date