Skip to main content

ഹയർസെക്കണ്ടറി എൻഎസ്എസ് യൂണിറ്റുകളുടെ ഗാന്ധിസ്മൃതി അക്ഷരദീപം പ്രവർത്തനങ്ങൾക്ക് തുടക്കം

വിദ്യാർത്ഥികളെ സാമൂഹ്യ സേവനങ്ങളിൽ പങ്കാളികളാക്കുക എന്ന ഗാന്ധിജിയുടെ സ്വപ്നസാക്ഷത്ക്കാരമായി രൂപം കൊണ്ട നാഷ്ണൽ സർവ്വീസ് സ്‌കിം ഗാന്ധിജിയുടെ നൂറ്റി അമ്പതാം ജന്മവാർഷിക ദിനത്തിൽ എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ ഗാന്ധിയൻ ദർശനങ്ങളുടെ വെളിച്ചത്തിൽ ലഹരിവിമുക്ത ഭാരതം എന്ന ആശയ പ്രചരണത്തിന് തുടക്കം കുറിച്ചു. ഹയർസെക്കണ്ടറി എൻഎസ്എസ് യൂണിറ്റുകളുടെ ഗാന്ധിസ്മൃതി അക്ഷരദീപം പ്രവൃത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുട ഗവ.മോഡൽ ബോയ്സ് സ്‌കൂളിൽ പ്രൊഫ. കെ യു അരുണൻ നിർവഹിച്ചു. കൗൺസിലർ ബേബി ജോസ് കാട്ടാല അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹസിത ഡി പദ്ധതി വിശദീകരണം നടത്തി. എൻഎസ്എസ് പ്രവർത്തനങ്ങൾ മികവ് തെളിച്ച പ്രസാദ് ഇ, ആദർശ് വി ജെ, ബേബി സി കെ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഗാന്ധിയൻ ദർശനങ്ങളുടെ വെളിച്ചത്തിൽ ലഹരിവിമുക്ത ഭാരതം എന്ന വിഷയത്തിൽ എക്സൈസ് സി ഐ വേലായുധൻ കുന്നത്തും ഗാന്ധിജിയുടെ സ്വപ്ന സാഷാത്ക്കാരം എൻഎസ്എസിലൂടെ എന്ന വിഷയത്തിൽ ജയചന്ദ്രൻ മാസറ്ററും പ്രഭാഷണങ്ങൾ നടത്തും. നഗരസഭ വിദ്യഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ ബിജു ലാസർ, പി ടി എ പ്രസിഡന്റ് പവിത്ര സുബ്രഹ്മുണ്യൻ, സുധീർ എം, എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. പ്രിൻസിപ്പാൾ കൃഷ്ണനുണ്ണി സ്വാഗതവും നിഷ ജോർജ്ജ് നന്ദിയും പറഞ്ഞു.

date