Skip to main content

ഗാന്ധിയൻ ദർശനം: വിദ്യാർത്ഥികൾക്കും സർക്കാർ ജീവനക്കാർക്കും ഉപന്യാസ മത്സരം

രാഷ്ടപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് ഓഫീസ് ജില്ലാതല ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ഹയർ സെക്കൻഡറി സ്‌കൂൾ തലം വരെയുള്ളവർക്കും സർക്കാർ ജീവനക്കാർക്കുമായി വെവ്വേറെയാണ് മത്സരം. ഹയർ സെക്കൻഡറി തലത്തിലുള്ള മത്സരത്തിൽ സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. 'ഗാന്ധിയൻ ദർശനത്തിന്റെ സമകാലിക പ്രസക്തി' എന്നതാണ് ഉപന്യാസ മത്സര വിഷയം. രചനകൾ നാലു ഫുൾസ്‌കാപ്പ് പേജിൽ 500 വാക്കിൽ കവിയരുത്. രണ്ടു വിഭാഗങ്ങളിലും ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് 2000, 1000, 500 രൂപ എന്നിങ്ങനെയാണ് സമ്മാനതുക. കൂടാകെ ജില്ലാഭരണകൂടം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും നൽകും. രചനകൾ ഒക്ടോബർ 20 നകം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്‌റ്റേഷൻ, അയ്യന്തോൾ, തൃശൂർ - 680003 എന്ന വിലാസത്തിൽ അയക്കണം. കവറിനു പുറത്ത് ഉപന്യാസ മത്സരം - 2019 എന്ന് പ്രത്യേകം രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0487-2360644.

date