Skip to main content
പീരുമേട് എം.എൽ എ ഇ.എസ് ബിജിമോള്‍ ഗാന്ധിജയന്തി വാരാഘോഷവും ഒറ്റത്തവണ മെഗാശുചീകരണ പരിപാടിയും ഉദ്ഘാടനം ചെയ്തു

വഴികാട്ടി വാഗമൺ: ഗാന്ധിജയന്തി വാരാഘോഷത്തിന് ജില്ലയിൽ ഗംഭീര തുടക്കം

 

 

വഴികാട്ടാന്‍ വാഗമണ്‍ -ഏകദിന മെഗാ  ശുചീകരണത്തോടെ ഗാന്ധിജയന്തി വാരാഘോഷത്തിന് ജില്ലയില്‍ തുടക്കമായി. വാഗമണ്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് ചേർന്ന യോഗത്തിൽ വച്ച് പീരുമേട് എം.എൽ എ ഇ.എസ് ബിജിമോള്‍ ഗാന്ധിജയന്തി വാരാഘോഷവും ഒറ്റത്തവണ മെഗാശുചീകരണ പരിപാടിയും ഉദ്ഘാടനം ചെയ്തു. പൊതുജന പങ്കാളിത്വത്തോടെ മാത്രമേ സമ്പൂർണ്ണ മാലിന്യ നിർമ്മാർജനം സാധ്യമാകൂവെന്നും  വാഗമണ്ണിന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുകയാണ് വഴികാട്ടാൻ വാഗമൺ പദ്ധതിയുടെ ലക്ഷ്യമെന്നും എം.എൽ.എ പറഞ്ഞു. ദിനംപ്രതിനിരവധി വിനോദ സഞ്ചാരികളെത്തുന്ന വാഗമണ്ണിൽ തുടർന്നും ശുചീകരണ പരിപാടികൾ ഇതേ രീതിയിൽ മുന്നോട്ടു കൊണ്ടു പോകുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു. 

മെഗാശുചീകരണ പരിപാടിയിൽ പങ്കാളികളാകാനെത്തിയവർക്ക് മാസ്കും കൈയ്യുറയും എം.എൽ.എ വിതരണം ചെയ്തു.

ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ഹരിത കേരള മിഷന്‍, ശുചിത്വമിഷന്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍, സ്റ്റുഡന്റ് പോലിസ് കേഡറ്റ്, എന്‍സിസി, എന്‍എസ്എസ് , സാക്ഷരതാ മിഷന്‍, കുടുംബശ്രീ, ജെ.ആര്‍.സി, സ്‌കൗട്ട് ആന്റ് ഗൈഡ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ശുചീകരണവും വാരാഘോഷവും സംഘടിപ്പിച്ചത്. ഗാന്ധിചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചനയ്ക്കു ശേഷമാണ് ശുചീകരണ പരിപാടികൾ ആരംഭിച്ചത്.

യോഗത്തിന് ഏലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എം.പി.മിനിമോൾ സ്വാഗതമാശംസിച്ചു. വിദ്യാർത്ഥി പ്രതിനിധി ഗ്രേസ് ലിൻ കല്യാണി മെഗാശുചീകരണ സന്ദേശം നല്കി.

 ജില്ലാ പഞ്ചായത്തംഗം മോളി ഡൊമിനിക്, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ.കെ. ഷീല,  ജില്ലാശുചിത്വമിഷൻ കോ.ഓർഡിനറ്റർ സാജു സെബാസ്റ്റ്യൻ,ഹരിതകേരളം മിഷന്‍ ഇടുക്കി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി.എസ് മധു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ്‌കുമാര്‍, അസി.എഡിറ്റർ എൻ.ബി.ബിജു, പീരുമേട് തഹസീൽദാർ എം.കെ.ഷാജി, പുകമലീനീകരണ നിയന്ത്രണ ബോർഡ്  പരിസ്ഥിതി വിഭാഗം എൻജിനീയർ എബി വർഗീസ്,  എസ് പി സി നോഡൽ ഓഫീസർ സുരേഷ് ബാബു, 

നിറവ് ഡയറക്ടർ ബാബു പറമ്പത്ത്, ടീ ഫെഡ് ഡെപ്യൂട്ടി ചെയർമാൻ പി.എ.അനീഷ്, തോമസ് ആൻറണി, വർഗീസ് തോമസ്, ഏലപ്പാറ പഞ്ചായത്തംഗങ്ങൾ, പോലീസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date