Skip to main content
അടിമാലി കാംകോ ജംഗ്ഷനില്‍ നിന്നാരംഭിച്ച ലഹരി വിരുദ്ധ പ്രഖ്യാപന റാലി  ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ജി പ്രദീപ്  ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

ലഹരി വിരുദ്ധ പ്രഖ്യാപന റാലിയും സെമിനാറും സംഘടിപ്പിച്ചു

 

 

ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായാണ് സംസ്ഥാന എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ പ്രഖ്യാപന റാലിയും സെമിനാറും സംഘടിപ്പിച്ചത്.ഒരാഴ്ച്ചക്കാലം എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ വിപുലമായ ലഹരി വര്‍ജ്ജന ബോധവല്‍ക്കരണ പരിപാടികളാണ് ജില്ലയില്‍ നടക്കുക.   ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ജി പ്രദീപ് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു.അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍, അടിമാലി എസ്എന്‍ഡിപി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

 അടിമാലി കാംകോ ജംഗ്ഷനില്‍ നിന്നാരംഭിച്ച ലഹരി വിരുദ്ധ പ്രഖ്യാപന റാലിയില്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്നെത്തിയ എസ്പിസി,എന്‍എസ്എസ്,സ്‌കൗട്ട് ആന്‍ഡ് ഗൈഡ് അംഗങ്ങള്‍ അണിനിരന്നു.റാലിക്ക് ശേഷം അടിമാലി പഞ്ചായത്ത് ടൗണ്‍ ഹാളില്‍ ബോധവല്‍ക്കരണ സെമിനാര്‍ നടന്നു.പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികളെ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിച്ചു.

അടിമാലി ഗ്രാമപഞ്ചായത്തംഗം തമ്പി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഇടുക്കി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ മുഹമ്മദ് ന്യൂമാന്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി.മൂന്നാര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടോമി ജേക്കബ്,സി കെ സുനില്‍ രാജ്,വിമുക്തി നോഡല്‍ ഓഫീസര്‍ പി എച്ച് ഉമ്മര്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍,അധ്യാപകര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date