പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു
പിന്നാക്ക വിഭാഗങ്ങളിലെ ദുര്‍ബല വിഭാഗങ്ങളായ പരമ്പരാഗത കളിമണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശങ്ങളുടെ സമഗ്ര പുരോഗതിക്ക് ധനസഹായം നല്കുന്നു. പദ്ധതിയില്‍ കുംഭാര കോളനികളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. കോളനി സ്ഥിതി ചെയ്യുന്ന തദ്ദേശഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിയുടെ വിശദമായ പ്രോജക്ട് പ്രൊപ്പോസല്‍, പ്രവൃത്തികളുടെ റഫ് കോസ്റ്റ് എസ്റ്റിമേറ്റ്, തദ്ദേശഭരണ സ്ഥാപനത്തിന്റെ കമ്മിറ്റി തീരുമാനം, സെക്രട്ടറിയുടെ ശിപാര്‍ശ കത്ത് എന്നിവ സഹിതം ഒക്ടോബര്‍ 30നകം ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, അയ്യന്‍കാളി ഭവന്, നാലാംനില, കനക നഗര്‍, വെള്ളയമ്പലം, കവടിയാര്‍ പി.ഒ എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ www.bcdd.kerala.gov.inഎന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം.
- Log in to post comments