Skip to main content

ബാലസഭ വിദ്യാർഥികൾക്കു ഫുട്ബോൾ ടൂർണമെന്റ് നടത്തി

ആലപ്പുഴ: കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ബാലസഭ കുട്ടികൾക്കായി ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടത്തി. ജില്ലയിലെ 12 ബ്ലോക്കുകളിൽ നിന്നുള്ള 12 ബാലസഭ ടീമുകളിലെ ആൺകുട്ടികളാണ് പങ്കെടുത്തത്. 12മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികളാണ് ടീമിൽ അണിനിരന്നത്.

നാല് റൗണ്ടുകളായി നടത്തിയ മത്സരത്തിൽ ജില്ലാതലത്തിൽ യുവ കേരള എഫ്.സി. മാവേലിക്കര (താമരക്കുളം സി.ഡി.എസ്.) ഒന്നാം സ്ഥാനത്തെത്തി. മാജിക്കൽ മാർക്കേർസ് (ചേനം പള്ളിപ്പുറം സി.ഡി.എസ്.) റണ്ണർ അപ്പായി. യുവ കേരള എഫ്.സിയുടെ അർജുൻ മാൻ ഓഫ് ദി മാച്ചും മാജിക്കൽ മാർക്കേഴ്സിന്റെ രാഹുൽ മികച്ച ഗോൾ കീപ്പറുമായി. ചലചിത്ര താരം മിനോൺ സമ്മാനദാനം നിർവ്വഹിച്ചു. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പ്രശാന്ത് ബാബു, എ.ഡി.എം.സി.മാർ, ബ്ലോക്ക് കോ- ഓർഡിനേറ്ററുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മത്സരങ്ങൾ.

ചിത്രം ക്യാപ്ഷൻ:കുടുംബശ്രീ ബാലസഭാ കുട്ടികൾക്കായി നടത്തിയ ഫുട്ബോൾ മത്സരത്തിൽ നിന്ന്

 

date