പടവുകള്‍ പദ്ധതി: ഒക്ടോബര്‍ 15വരെ നീട്ടി
ആലപ്പുഴ: പ്രൊഫഷണല്‍ കോഴ്്സുകള്‍ക്ക് സര്‍ക്കാര്‍- സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടി പഠനം തുടരുന്ന വിധവകളുടെ മക്കള്‍ക്ക് ധനസഹായം നല്കുന്ന പദ്ധതിയായ 'പടവുകള്‍' പദ്ധതിക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 15 വരെ നീട്ടി. ബ്ലോക്ക്/മുനിസിപ്പാലിറ്റി തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: wcd.kerala.gov.in.
ക്വട്ടേഷന്‍ ക്ഷണിച്ചു
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ആവശ്യത്തിനായി സിട്രോസ്റ്റെറൈല് അഞ്ച് ലിറ്റര്‍ ക്യാന്‍- അഞ്ചെണ്ണം വാങ്ങുന്നതിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഒക്ടോബര്‍ 10ന് ഉച്ചകഴിഞ്ഞ് മൂന്നിനകം സൂപ്രണ്ട്, മെഡിക്കല്‍ കോളജ് ആശുപത്രി, വണ്ടാനം, ആലപ്പുഴ എന്ന വിലാസത്തില്‍ ലഭിക്കണം. അന്നേ ദിവസം 3.30ന് ക്വട്ടേഷന്‍ തുറക്കും.
- Log in to post comments