ഒക്ടോബര്‍ മാസത്തെ റേഷന്‍ സാധനങ്ങള്‍
ആലപ്പുഴ: എ.എ.വൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡിന് 30 കിലോഗ്രാം അരിയും അഞ്ച് കിലോഗ്രാം ഗോതമ്പും സൗജന്യമായും ഒരു കിലോഗ്രാം പഞ്ചസാര 21 രൂപ നിരക്കിലും ലഭിക്കും. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ ഓരോ അംഗത്തിനും നാലു കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും കിലോഗ്രാമിന് രണ്ടുരൂപ നിരക്കില്‍ ലഭിക്കും. പൊതുവിഭാഗം സബ്സിഡി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കിലോഗ്രാമിന് നാലു രൂപ നിരക്കില്‍ ഓരോ അംഗത്തിനും രണ്ടു കിലോഗ്രാം അരിയും കാര്‍ഡൊന്നിന് കിലോയ്ക്ക് 17 രൂപ നിരക്കില്‍ മൂന്നു കിലോഗ്രാം ആട്ടയും ലഭിക്കും. പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 10 കിലോഗ്രാം അരി കിലോയ്ക്ക് 10.90 രൂപ നിരക്കിലും, കിലോയ്ക്ക് 17 രൂപ നിരക്കില്‍ മൂന്നു കിലോഗ്രാം ആട്ടയും ലഭിക്കും. വൈദ്യുതീകരിച്ച വീടുളള കാര്‍ഡുകള്‍ക്ക് അര ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിക്കാത്ത വീടുളള കുടുംബങ്ങള്‍ക്ക് നാലുലിറ്റര്‍ മണ്ണെണ്ണയും ലിറ്ററിന് 37 രൂപ നിരക്കില്‍ ലഭിക്കും. ഇതു സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് എന്തെങ്കിലും സംശയവും പരാതികളും ഉണ്ടെങ്കില്‍ താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടണം. താലൂക്ക് സപ്ലൈ ഓഫീസ്, ചേര്‍ത്തല 0478-2823058, അമ്പലപ്പുഴ 0477-2252547, കുട്ടനാട് 0477-2702352, കാര്‍ത്തികപ്പളളി 0479-2412751, മാവേലിക്കര 0479-2303231, ചെങ്ങന്നൂര്‍ 0479-2452276, ജില്ല സപ്ലൈ ഓഫീസ്, ആലപ്പുഴ: 0477-2251674.
- Log in to post comments