Skip to main content

സ്‌കൂള്‍ ഫുഡ് സേഫ്റ്റി ക്ലബ് ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ സെമിനാറും നടത്തി

ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്‌കൂളുകളില്‍ നടപ്പാക്കി വരുന്ന സേഫ് ആന്റ്  ന്യൂട്രീഷ്യസ് ഫുഡ് @  സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ ഫുഡ് സേഫ്റ്റി ക്ലബുകള്‍ രൂപീകരിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ലോക ഭക്ഷ്യ ദിനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതവും പോഷകമൂല്യമുളളതുമായ ഭക്ഷണത്തെക്കുറിച്ച് അറിവു നല്‍കുന്നതിനായാണ് പദ്ധതി സംഘടിപ്പിച്ചിട്ടുളളത്.  ആദ്യഘട്ടത്തില്‍ ജില്ലയിലെ തിരഞ്ഞെടുത്ത 48 സ്‌കൂളുകളിലാണ് ഫുഡ് സേഫ്റ്റി ക്ലബ് രൂപീകരിക്കുന്നത്.  പോഷകാംശങ്ങള്‍ കുറഞ്ഞതും ആകര്‍ഷണമുളളതുമായ  ജംഗ് ഫുഡ് സംസ്‌ക്കാരത്തില്‍ നിന്നും സുരക്ഷിതമായ ഭക്ഷ്യ  രീതികളിലേക്ക് കുട്ടികളെ തിരികെ എത്തിക്കുക എന്നതാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ലക്ഷ്യമിടുന്നത്.  നല്ല ഭക്ഷണ ശീലങ്ങളെപ്പറ്റി വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുകയും അവരിലൂടെ സമൂഹത്തിലേക്ക് സന്ദേശം എത്തിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യം. 
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവി  യു.അബ്ദുല്‍ കരീം വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ സ്‌പെഷ്യല്‍ സപ്ലിമെന്റ്, എസ്.എന്‍.എഫ് സി.ഡി, എഫ്.എസ്.എസ്.എ.ഐ യെല്ലാ ബുക്ക് എന്നിവയുടെ പ്രകാശനവും നടന്നു.  പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കോട്ടപ്പടി താലൂക്ക് ആശുപത്രി ന്യൂട്രീഷ്യനിസ്റ്റ് ടിന്റുവും, ഭക്ഷ്യ സുരക്ഷയില്‍ വിദ്യാര്‍ത്ഥികളുടെ പങ്ക് എന്ന വിഷയത്തില്‍ കൊണ്ടോട്ടി ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ഡോ.മുഹമ്മദ് മുസ്തഫ.കെ.സി യും സെമിനാറുകള്‍ക്ക് നേതൃത്വം നല്‍കി. 

എം.എസ്.പി കമ്മ്യൂണിറ്റി ഹാളില്‍ അസിസ്റ്റന്റ്.രാജീവ് കുമാര്‍ ചൗധരമിധ്യക്ഷനായി. , ജില്ലാ ഭക്ഷ്യ സുരക്ഷാ അസി.കമ്മീഷണര്‍.ബിബി മാത്യു, ജില്ലാ നൂണ്‍മീല്‍ ഓഫീസര്‍ ദിനേഷ്, എംഎസ്.പി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രേഖ മേലയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 

date