Skip to main content

സ്ഥാപന സര്‍വ്വേ

നാഷനല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിവരങ്ങള്‍ കണ്ടെത്തുന്നതിനായി സര്‍വ്വേ നടത്തുന്നു.  2019 സെപ്തംബര്‍ 25 മുതല്‍ 2020 ജനുവരി മൂന്നു വരെയുളള കാലയളവില്‍ 'എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കമ്പല്‍സറി നോട്ടിഫിക്കേഷന്‍ ഓഫ് വേക്കന്‍സീസ് ആക്ട്, 1959 'പ്രകാരം ജില്ലയിലെ സര്‍ക്കാര്‍ - അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങള്‍, പത്തോ അതിലധികമോ ജീവനക്കാരുളള കാര്‍ഷികേതരവൃത്തിയില്‍ ഏര്‍പ്പെട്ടിട്ടുളള സ്വകാര്യ സ്ഥാപനങ്ങളിലാണ് സര്‍വ്വേ നടത്തുന്നത്. സര്‍വ്വേയില്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം, ഒഴിവ്, യോഗ്യത എന്നിവ സംബന്ധിച്ചുളള വിവരങ്ങള്‍ ശേഖരിക്കും. നേരത്തേ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ വിവരങ്ങള്‍  നല്‍കിയ സ്ഥാപനങ്ങളും  ബന്ധപ്പെട്ട വിവരങ്ങള്‍ അയച്ചു നല്‍കണം.  വിവരങ്ങള്‍ നിര്‍ദ്ദിഷ്ട പ്രൊഫോര്‍മയില്‍ നല്‍കാത്തവരും, മുടക്കം വരുത്തിയിട്ടുളള സ്ഥാപനങ്ങള്‍ എന്യൂമറേറ്റര്‍ക്ക് വിവരങ്ങള്‍ നല്‍കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടണം. ഫോണ്‍  : 0483 273 4904.
 

date