Skip to main content

കൂടിക്കാഴ്ച

 

ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ പ്രൊജക്ട് ഓഫീസര്‍, സ്റ്റാഫ് നഴ്‌സ് തുടങ്ങിയ തസ്തികയില്‍ നിയമനത്തിനായി കൂടിക്കാഴ്ച നടത്തുന്നു.  യോഗ്യത- പ്രൊജക്ട് ഓഫീസര്‍ -(എം.എസ്.ഡബ്‌ള്യൂ( മെഡിക്കല്‍ ആന്‍ഡ് സൈക്ക്യാട്രി)) സ്റ്റാഫ് നഴ്‌സ്  ജി.എന്‍.എം /ബി.എസ്.സി നഴ്‌സിങ്, സൈക്യാട്രിയിലുള്ള ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. താത്പര്യമുള്ളവര്‍ ഒക്‌ടോബര്‍ 25ന് രാവിലെ 10ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഹാജരാകണം. ഫോണ്‍-0483-2737857.
 

date