Skip to main content

വോട്ടര്‍ പട്ടിക: രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം 18-ന് 

 

01.01.2020 യോഗ്യതാ തിയ്യതിയായി നിശ്ചയിച്ചുകൊണ്ടുള്ള സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലിനോടനുബന്ധിച്ച് നവംബര്‍ 25ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. പുതുതായി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കുന്നതിനും പട്ടികയിലെ വിവരങ്ങള്‍ തിരുത്തുന്നതിനും പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റായ www.nvsp.inലൂടെ അപേക്ഷിക്കാം.  നവംബര്‍ 18 വരെയുള്ള അപേക്ഷകള്‍ പരിഗണിച്ചുകൊണ്ടായിരിക്കും കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുക.  വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ പരിശോധിക്കുന്നതിനും തെറ്റായവിവരങ്ങളുണ്ടെങ്കിള്‍ ആയത് തിരുത്തുവാന്‍ അപേക്ഷിക്കുന്നതിനും വോട്ടര്‍മാര്‍ക്ക്  സൗകര്യമൊരുക്കുന്ന ഇലക്ടറല്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം (ഇവിപി) ഇപ്പോള്‍ കമ്മീഷന്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.   എല്ലാ സമ്മതിദായകരും ഇവിപി സംവിധാനം ഉപയോഗപ്പെടുത്തി തന്റെയും കുടുംബത്തിന്റേയും ശരിയായ വിവരങ്ങളാണ് പട്ടികയിലുള്ളതെന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണെന്ന് ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫീസറായ കോഴിക്കോട് താലൂക്ക് തഹസില്‍ദാര്‍ അറിയിച്ചു.  വോട്ടര്‍പട്ടിക തുടര്‍പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുന്നതിനായി അംഗീകൃത രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ അവലോകന യോഗം ഒക്‌ടോബര്‍ 18 ന് കാലത്ത് 11  മണിക്ക് സിവില്‍ സ്റ്റേഷനിലുള്ള താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്ദമംഗലം നിയോജക മണ്ഡലങ്ങളിലെ എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കണമെന്നും തഹസില്‍ദാര്‍ അറിയിച്ചു.

 

എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച 19 ന്   

                കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ഒക്‌ടോബര്‍ 19 ന് രാവിലെ 10.30 മണിയ്ക്ക്  ജില്ലയിലെ  വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ (ഓപ്പറേഷന്‍സ്), ബാങ്ക് സെയില്‍സ്    ഓഫീസര്‍,   (യോഗ്യത : ബിരുദം/ ബിരുദാനന്തര ബിരുദം,   മുന്‍പരിചയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും) ബാങ്ക് സെയില്‍സ് ഓഫീസര്‍ (ട്രെയിനി) (യോഗ്യത : ബിരുദം), കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ് ട്രെയിനി, ടെലിമാര്‍ക്കറ്റിംങ്ങ് എക്‌സിക്യൂട്ടീവ് ട്രെയിനി, റിസപ്ഷനിസ്റ്റ് (യോഗ്യത : ബിരുദം), മോണ്ടിസോറി ഹെഡ്മിസ്ട്രസ്    (യോഗ്യത : മോണ്ടിസോറി ട്രെയിനിംങ്ങ്, മൂന്ന് വര്‍ഷത്തെ തൊഴില്‍പരിചയം, സ്ത്രീകള്‍), സെക്യൂരിറ്റി ഗാര്‍ഡ്, ഗണ്‍മാന്‍ (പ്രായപരിധി 50 വയസ്സ്, വിമുക്ത ഭടന്‍മാര്‍ക്ക് മുന്‍ഗണന) ഒഴിവുകളിലേക്ക്  കൂടിക്കാഴ്ച നടത്തുന്നു. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും, അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും അഭിമുഖത്തില്‍ പങ്കെടുക്കാം.  താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍  മതിയായ എണ്ണം ബയോഡാറ്റ സഹിതം ഒക്‌ടോബര്‍ 19  ന് രാവിലെ 10.30ന് സെന്ററില്‍  ഹാജരാകണം.  കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 - 2370176.   

 

     ഭൂമി ലേലം

 

കൊയിലാണ്ടി താലൂക്കില്‍ മൂടാടി വില്ലേജില്‍ വന്‍മുകം ദേശത്ത് റി.സ. 52/1,2 ല്‍പ്പെട്ട 1.8 ആര്‍ ഭൂമിയുടെ ലേലം നവംബര്‍  25 ന് 11 മണിക്ക് മൂടാടി വില്ലേജ് ഓഫീസില്‍ നടക്കും. 

 

ഇറച്ചിക്കോഴി വളര്‍ത്തല്‍ പരിശീലനം

 

കണ്ണൂര്‍ ജില്ലാ മൃഗാശുപത്രി കോമ്പൌണ്ടിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഒക്ടോബര്‍ 22, 23 തീയതികളില്‍ ഇറച്ചിക്കോഴി വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു.  പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്  ഒക്‌ടോബര്‍ 18 മുതല്‍ രാവിലെ 10  മുതല്‍ 5 വരെ  പേര് രജിസ്റ്റര്‍  ചെയ്യാവുന്നതാണെന്ന് പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു.   പേര് രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ  50   പേര്‍ക്ക് മാത്രമേ ക്ലാസില്‍ പ്രവേശനമുണ്ടായിരിക്കുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍  - 04972- 763473.

 

 

പഠനമുറി : അപേക്ഷ ക്ഷണിച്ചു

 

കുന്ദമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിനു കീഴിലെ മുക്കം മുനിസിപ്പാലിറ്റിയില്‍പ്പെട്ട പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എട്ടാം ക്ലാസ്സ് മുതല്‍ പ്ലസ് ടു വരെയുളള വിദ്യാര്‍ത്ഥികള്‍ക്കായി പഠനമുറി അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. (പ്ലസ്  ടു വിന് മുന്‍ഗണന). അപേക്ഷയോടൊപ്പം ജാതി, വരുമാനം എന്നീ സര്‍ട്ടിഫിക്കറ്റുകളും കൈവശാവകാശം, വീടിന്റെ വിസ്തീര്‍ണ്ണം 800  സ്‌ക്വയര്‍ ഫീറ്റില്‍ താഴെയാണ് എന്ന ബന്ധപ്പെട്ട അധികൃതരൂടെ സാക്ഷ്യപത്രം, സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥിയുടെ ക്ലാസ്സും പഠിക്കുന്നത് ആ സ്‌കൂളിലാണെന്ന സാക്ഷ്യപത്രവും, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് (മുകള്‍നിലയില്‍ എടുക്കുകയാണെങ്കില്‍) റേഷന്‍ കാര്‍ഡ് കോപ്പി, ബാങ്ക് പാസ്ബുക്ക് കോപ്പി, വാസയോഗ്യമായ വീട് ഉണ്ടെന്ന സാക്ഷ്യപത്രം, പഞ്ചായത്തില്‍ നിന്നും ധനസഹായം കിട്ടിയിട്ടില്ലെന്ന സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം.  അപേക്ഷകര്‍ ഒക്‌ടോബര്‍ 26 ന് കുന്ദമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കുന്ദമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക.

 

ഗവ.ഐ.ടി.ഐ : അപേക്ഷകര്‍ 21  ന് ഹാജരാകണം

 

കൊയിലാണ്ടി ഗവ.ഐ.ടി.ഐ യില്‍ എച്ച്എച്ച്‌കെ, സിഎച്ച്എന്‍എം എന്നീ ട്രേഡുകളില്‍ ഓരോ സീറ്റുകള്‍ ഒഴിവുണ്ട്. ഈ സ്ഥാപനത്തില്‍ അപേക്ഷ സമര്‍പ്പിച്ച അപേക്ഷകര്‍ യോഗ്യതയും മറ്റും തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ശരിപകര്‍പ്പുകളും (ആധാര്‍ കാര്‍ഡ്, ഫോട്ടോ ടി.സി, എസ്എസ്എല്‍സി) എന്നിവ സഹിതം ഒക്‌ടോബര്‍ 21 ന് 10 മണിക്ക് ഐ.ടി.ഐ കൊയിലാണ്ടിയില്‍ എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍  0496 2631129.

date