Skip to main content

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

സൊസൈറ്റി രജിസ്‌ട്രേഷൻ നിയമപ്രകാരം രജിസ്റ്റർ ചെയ്തതും വർഷിക റിട്ടേണുകൾ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതുമായ സംഘങ്ങൾക്ക് നിശ്ചിത തുക പിഴയൊടുക്കി വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിക്ക് അവസരമൊരുക്കുന്നു. വർഷങ്ങളായി റിട്ടേണുകൾ സമർപ്പിക്കാത്ത സമിതികളുടെ രജിസ്‌ട്രേഷൻ റദ്ദു ചെയ്യുന്നത് ഒഴിവാക്കുന്നതിനുളള ഈ പദ്ധതിയുടെ കാലാവധി 2020 മാർച്ച് 31 വരെയാണ്. പരിമിത കാലം മാത്രമുളള പദ്ധതിയുടെ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ രജിസ്ട്രാർ (ജനറൽ) അറിയിച്ചു. ഫോൺ: 0487-2331439.
 

date