Post Category
ഫണ്ട് അനുവദിച്ചു
കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ പെരുമ്പറമ്പ് മൂടാല്‍ ഗവ. എല്‍പി സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി 1.30 കോടി രൂപ അനുവദിച്ച് ഉത്തരവായി. ഭൗതിക സൗകര്യങ്ങളില്‍ ഏറെ പ്രയാസമനുഭവിക്കുന്ന സ്കൂളിന് കെട്ടിടം നിര്‍മ്മിക്കണമെന്ന ഏറെക്കാലത്തെ ആവശ്യമാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പാണ് തുക അനുവദിച്ചത്. കെട്ടിട നിര്‍മാണം ഉടന്‍ ആരംഭിക്കും.
date
- Log in to post comments