Skip to main content

റവന്യു ഓഫീസുകെളെ ഒരു കുടക്കീഴിലാക്കാന്‍ 'റവന്യു ടവര്‍'

      ജില്ലയിലെ റവന്യു വകുപ്പുകളുമായി ബന്ധപ്പെട്ട ഓഫീസുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ സിവില്‍ സ്റ്റേഷനില്‍ റവന്യു ടവര്‍ നിര്‍മിക്കുന്നു. ഇത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ ജാഫര്‍ മലികിന്റെ അധ്യക്ഷതയില്‍ കലക്ടറ്റില്‍ യോഗം ചേര്‍ന്നു. കെട്ടിടങ്ങളുടെ കാലപ്പഴക്കവും അസൗകര്യങ്ങളും പരിഗണിച്ചാണ് പുതിയ കെട്ടിട സമുച്ചയത്തിന് തുടക്കമിടുന്നത്. കൂടാതെ വിവിധയിടങ്ങളിലായി സ്ഥിതി ചെയ്യുന്ന റവന്യു ഓഫീസുകള്‍ ഒരു കുടക്കീഴിലാക്കുന്നതോടെ പൊതുജനങ്ങള്‍ക്കും ഉപകാരപ്രദമാകും.
  ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് തന്നെയാണ്  റവന്യു ടവര്‍ എന്ന ആശയവുമായി രംഗത്ത് വന്നത്.യോഗത്തില്‍ സബ് കലക്ടര്‍ അഞ്ജു കെ , അസിസ്റ്റന്റ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, എ ഡി എം എന്‍ എം മെഹറലി, ഡെപ്യൂട്ടി കലക്ടര്‍ ജെ ഒ അരുണ്‍ , ടൗണ്‍ പ്ലാനര്‍ ദീപ വി പി , പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മുഹമ്മദ് അന്‍വര്‍ , ഫിനാന്‍സ് ഓഫീസര്‍ സന്തോഷ് കുമാര്‍ , ഹുസുര്‍ ശിരസ്തദാര്‍ പി പി മുഹമ്മദാലി എന്നിവര്‍ പെങ്കെടുത്തു.
 

date