Skip to main content

കാർഷിക ഉപകരണങ്ങൾ വാങ്ങുന്നതിന് ധനസഹായം

എസ്എംഎഎം പദ്ധതി പ്രകാരം ആർത്താറ്റ് കൃഷിഭവനിൽ നിന്നും കാർഷിക ഉപകരണങ്ങളായ കാടുവെട്ടു മെഷീൻ, ചെയിൻ സോ, ട്രാക്ടർ, പവർ ടില്ലർ തുടങ്ങിയവ വാങ്ങുന്നതിനുള്ള ധന സഹായം ലഭിക്കുന്നതിന്  ഇപ്പോൾ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. www.agrimachinery.nic.in  എന്ന വെബ്‌സൈറ്റിൽ കയറി  രജിസ്‌ട്രേഷൻ മെനുവിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് farmer എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ ലഭിക്കുന്ന നിർദ്ദേശങ്ങൾ പ്രകാരമാണ് രജിസട്രേഷൻ പൂർത്തിയാക്കേണ്ടത്.
ആധാർ, നികുതി രസീത്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്ക്, വോട്ടേഴ്‌സ് ഐ ഡി എന്നിവ രജിസ്‌ട്രേഷന്  നിർബന്ധമാണ്. ഇപ്രകാരം രജിസ്റ്റർ ചെയ്യുന്നവർക്കുമാത്രമേ പദ്ധതി പ്രകാരം ഇനി മുതൽ ധനസഹായം ലഭിക്കൂ. രജിസ്റ്റർ ചെയ്ത അപേക്ഷകളിൽ അംഗീകാരം ലഭിച്ചതിന്  ശേഷം മാത്രമേ യന്ത്രങ്ങൾ വാങ്ങാൻ സാധിക്കുവെന്ന് കൃഷി ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9846110334.

date