Skip to main content

ട്രഷറി വകുപ്പിന് ടോൾഫ്രീ കണക്ഷൻ

സർക്കാർ വകുപ്പുകൾക്കും പൊതുജനങ്ങൾക്കും ട്രഷറി വകുപ്പ് നൽകുന്ന സേവനങ്ങളുടെ വിവരം നൽകുന്നതിനും പരാതി പരിഹരിക്കുന്നതിനും ട്രഷറി ഡയറക്ടറേറ്റിൽ ഹെൽപ്പ് ഡെസ്‌ക്. 1800 425 5176  എന്ന ടോൾഫ്രീ നമ്പറിലൂടെ വിവരം ലഭിക്കും. റ്റിഎസ്ബി, ഇറ്റിഎസ്ബി ഇടപാടുകാർ, പെൻഷണർമാർ, സർക്കാർ ജീവനക്കാർ, ഡിഡിഒമാർ, പൊതുജനങ്ങൾ എന്നിവർക്ക് ട്രഷറി വകുപ്പിൽ നിന്നും നൽകുന്ന സേവനത്തിന്റെ ഗുണമേൻമയും കാര്യക്ഷമതയും പുതിയ സംവിധാനം മെച്ചപ്പെടുത്തും. ട്രഷറി ഇടപാടുകാർക്കും പൊതുജനങ്ങൾക്കും സേവനം പ്രയോജനപ്പെടുത്താമെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.
പി.എൻ.എക്‌സ്.3711/19

date