Skip to main content

രാജാവിന് പുച്ചണ്ട് നല്‍കിയും വരവേറ്റും വിദ്യാര്‍ത്ഥികള്‍

ആലപ്പുഴ: കുട്ടനാട് സന്ദര്‍ശനത്തിനെത്തിയ നെദര്‍ലാന്റ് രാജാവ് വില്ലം അലക്‌സാണ്ടറിനേയും ഭാര്യ മാക്‌സിമയേയും വരവേല്‍ക്കാനെത്തിയ സ്‌കൂള്‍ കുട്ടികള്‍ ചടങ്ങില്‍ വേറിട്ട കാഴ്ചയായി. പുന്നപ്ര എം.ആര്‍.എസ്. സ്‌കൂള്‍, എന്‍.റ്റി.പി.സി. കേന്ദ്രീയ വീദ്യാലയം, കോഴിമുക്ക് യു.പി. സ്‌കൂള്‍, മാതാ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 20 യു.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് രാജാവിനെയും രാജ്ഞിയെയും സ്വീകരിക്കാനായി പുന്നമട ഫിനിഷിംഗ് പോയിന്റില്‍ എത്തിയത്. കുട്ടനാടിന്റെ തനതായ ശൈലിയില്‍ ഇവര്‍ പാടിയ വഞ്ചിപ്പാട്ട് ഉത്സാഹത്തോടെയും ക്ഷമയോടെയും കേട്ടാസ്വദിച്ച ശേഷമാണ് രാജാവും രാജ്ഞിയും കായല്‍ യാത്രക്കായി പുറപ്പെട്ടത്. നാലാം ക്ലാസ് വിദ്യാര്‍ത്ഥി ജെഫ്രിന്‍ ചാക്കോ രാജ്ഞിയെ പൂച്ചെണ്ട് കൊടുത്ത് സ്വീകരിച്ചു. പാട്ട് ആസ്വദിച്ച ശേഷം കുട്ടികളുമായി കുശലവും പറഞ്ഞാണ് രാജാവ് നടന്നു നീങ്ങിയത്. കുട്ടനാടിന്റെ പാരമ്പര്യത്തെക്കുറിച്ചും വഞ്ചിപ്പാട്ടിനെ കുറിച്ചും സഹായികള്‍ രാജാവിന് വിവരിച്ച് നല്‍കി.
(ചിത്രമുണ്ട്)

sir

date