Skip to main content

അരൂര്‍ ഉപതിരഞ്ഞെടുപ്പ്: ഡ്രൈഡേ പ്രഖ്യാപിച്ചു

ആലപ്പുഴ: അരൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സമാധാനപരവും സുഗമവുമായ തിരഞ്ഞെടുപ്പ് നടത്തിപ്പിനായി ഇന്ന് (19.10.2019) വൈകിട്ട് ആറ് മണി മുതല്‍ ഒക്ടോബര്‍ 21ന് വോട്ടെടുപ്പ് അവസാനിക്കുന്ന മണിക്കൂര്‍ വരെയും വോട്ടെണ്ണല്‍ ദിവസമായ ഒക്ടോബര്‍ 24ന് പൂര്‍ണ്ണമായും ബന്ധപ്പെട്ട നിയമസഭാ നിയോജക മണ്ഡലത്തിലും പരിസരപ്രദേശങ്ങളിലും വോട്ടെണ്ണല്‍ കേന്ദ്രത്തിലും ജനപ്രാതിനിധ്യ നിയമപ്രകാരം മദ്യത്തിന്റെ വില്‍പ്പന, വിതരണം, സൂക്ഷിക്കല്‍ എന്നിവ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവായി. ബന്ധപ്പെട്ട പൊലീസ്- എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

 

date