Skip to main content

നിര്‍മ്മിതി കേന്ദ്രത്തില്‍ ബി.ടെക്/ഡിപ്ലോമ ഉള്ളവരെ നിയമിക്കുന്നു ആലപ്പുഴ: ജില്ല നിര്‍മ്മിതി കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 36 വയസില്‍ താഴെ പ്രായമുള്ള ബി.ടെക്/ഡിപ്ലോമ (സിവില്‍) യോഗ്യതയു

ആര്‍.ടി.എ.: യോഗം നവംബര്‍ 20ന്
ആലപ്പുഴ: റീജണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗം നവംബര്‍ 20ന്് വൈകിട്ട് മൂന്നിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് നടക്കുമെന്ന് ആര്‍.ടി.എ. സെക്രട്ടറി അറിയിച്ചു.

വാഹനം  ലേലം ചെയ്യുന്നു
ആലപ്പുഴ: മോട്ടോര്‍ വാഹന നികുതി അടയ്ക്കാത്തതിന്റെ പേരില്‍ പിടിച്ചെടുത്ത് ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്ന കെ.എല്‍-07-എ.ജി-799 (കോണ്‍ട്രാക്ട് കാര്യേജ്) വാഹനം നവംബര്‍ 30ന് പകല്‍ 11.30ന് ആലപ്പുഴ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ ചേംബറില്‍ പരസ്യമായി ലേലം ചെയ്യും. ലേലത്തിനുള്ള വാഹനം ഓഫീസറുടെ അനുമതിയോടെ പരിശോധിക്കാം.

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി:
ബാധ്യത തീര്‍ക്കാന്‍ അവസരം

ആലപ്പുഴ: വ്യവസായ വകുപ്പില്‍ നിന്ന് മാര്‍ജിന്‍ മണി വായ്‌പെടുത്ത് കുടിശ്ശികയായ വ്യവസായികള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ബാധ്യത തീര്‍ക്കാന്‍ അവസരം. പിഴപലിശ പൂര്‍ണ്ണമായും ഒഴിവാക്കി ആറ് ശതമാനം വാര്‍ഷിക പലിശ കണക്കാക്കി അതിന്റെ 50 ശതമാനവും മുതല്‍ തുകയും കൂടി ഒറ്റത്തവണ അടച്ച് തീര്‍ക്കാനാകും. ജില്ല വ്യവസായ കേന്ദ്രം ഓഫീസിലോ ജില്ല വ്യവസായ കേന്ദ്രത്തിന്റെ മുകളിലത്തെ നിലയിലുള്ള അമ്പലപ്പുഴ താലൂക്ക് വ്യവസായ ഓഫീസിലോ സമീപിക്കാവുന്നതാണെന്ന് അമ്പലപ്പുഴ ഉപജില്ല വ്യവസായ ഓഫീസര്‍ അറിയിച്ചു.

വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും പുനരധിവസ പരിശീലനം
ആലപ്പുഴ: ജില്ല സൈനികക്ഷേമ ഓഫീസ് മുഖേന വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും വേണ്ടി മൂന്ന് മാസം ദൈര്‍ഘ്യമുള്ള  സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫയര്‍ സെഫ്റ്റി ആന്‍ഡ് ഇലക്‌ട്രോണിക് സിസ്റ്റം മാനേജ്‌മെന്റ് എന്ന പുനരധിവാസ കോഴ്‌സ് ചെങ്ങന്നൂര്‍ കെല്‍ട്രോണില്‍ സൗജന്യമായി നടത്തും. താല്‍പര്യമുള്ള വിമുക്തഭടന്മാരും ആശ്രിതരും ജില്ല സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. വിശദവിവരത്തിന് ഫോണ്‍: 0477-2245673

 

date