Post Category
ആത്മ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
ആത്മ പദ്ധതിയുടെ ഭാഗമായ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കടവല്ലൂർ കമ്മ്യൂണിറ്റി ഹാളിൽ പഴവർഗ്ഗങ്ങളുടെ മൂല്യവർദ്ധനവ് എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പരിശിലന ക്യാമ്പ് കടവല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് യു.പി ശോഭന ഉദ്ഘാടനം ചെയ്തു. ആത്മബ്ലോക്ക് തല കർഷക ഉപദേശക സമിതി ചെയർമാൻ കെ. കൊച്ചനിയൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പോളിടെക്നിക് ട്രെയിനർ സുഭദ്ര കാണിപ്പയൂർ ക്ലാസ്സ് നയിച്ചു. കടവല്ലൂർ കൃഷിഭവൻ ഓഫിസർ വിജിഷ് പി.വി., പഞ്ചായത്ത് മെമ്പർമാരായ പ്രഭാത് മുല്ലപ്പിള്ളി, ശിവരാമൻ, ഷബീർ, എഡിസി അംഗം ബലരാമൻ നായർ, കൃഷി ഉദ്യോഗസ്ഥർ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു.
date
- Log in to post comments