Skip to main content

സംഘാടക സമിതി രൂപീകരണ യോഗം

നവംബര്‍ ഒന്ന് മാലയാള ദിനമായും ഒന്നുമുതല്‍ ഏഴുവരെ ഭരണഭാഷാ വാരമായും ആഘോഷിക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരണ യോഗം ഒക്‌ടോബര്‍ 23 രാവിലെ 11ന് ജില്ലാകലക്ടറുടെ ചേമ്പറില്‍ ചേരും. ജില്ലാതല പരിപാടികളുടെ ഭാഗമായി ഭാഷാ പ്രതിജ്ഞ, മലയാളം കമ്പ്യൂട്ടിംഗ് ക്ലാസുകള്‍, മലയാള ഭാഷയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പരിപാടികള്‍, മലയാളം കവിതാലാപനം, ഔദ്യോഗിക മലയാള പദ പ്രയോഗങ്ങളുടെ പ്രദര്‍ശനവും  പ്രചാരണവും , സെമിനാറുകള്‍, നല്ല മലയാളം പ്രശ്‌നോത്തരി എന്നിവ സംഘടിപ്പിക്കും.  എം.പി, എം.എല്‍.എമാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനാധ്യക്ഷന്‍മാര്‍, സര്‍ക്കാര്‍ വകുപ്പുകള്‍, സ്ഥാപനങ്ങള്‍, മിഷനുകള്‍, ലൈബ്രറി കൗണ്‍സില്‍, എന്‍.വൈ.കെ, യുവജനക്ഷേമ ബോര്‍ഡ്, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, ഭാഷാ പണ്ഡിതന്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കണമെന്ന് ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ അഭ്യര്‍ത്ഥിച്ചു.

date