Skip to main content

ഭക്ഷ്യ സുരക്ഷാ നിയമം: ക്ലാസ് സംഘടിപ്പിച്ചു

ഭക്ഷ്യ സുരക്ഷാ നിയമത്തെക്കുറിച്ച് ക്ഷീരവികസന വകുപ്പ് ഗുണനിയന്ത്രണ വിഭാഗം ക്ഷീരകര്‍ഷകര്‍ക്ക് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.  സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്‍റ് ജെസിമോള്‍ മനോജ്  അധ്യക്ഷത വഹിച്ചു.

ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.കെ. അനികുമാരി, ക്ഷീരപരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍ റാഫി പോള്‍,  അസിസ്റ്റന്‍റ് ഡയറക്ടര്‍ മിനി ജോസഫ്, ക്ഷീരവികസന ഓഫീസര്‍  ജാക്വിലിന്‍ ഡൊമിനിക് എന്നിവര്‍ സംസാരിച്ചു. ഫുഡ് സേഫ്റ്റി ആഫീസര്‍ റിനി മരിയ മാനുവേല്‍, ക്വാളിറ്റി കണ്‍ട്രോള്‍ ആഫീസര്‍ ബി സുരേന്ദ്രന്‍ നായര്‍ എന്നിവര്‍ ക്ലാസെടുത്തു

date