Post Category
കോന്നി ഉപതെരഞ്ഞെടുപ്പ് ഫലം ഉടനടി ലഭ്യമാക്കി ട്രെന്‍ഡും സുവിധയും
കോന്നി നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ ഫലസൂചനകള്‍ ഓരോ റൗണ്ടിലും ലഭ്യമാക്കി ട്രെന്‍ഡും സുവിധയും.ഓരോ റൗണ്ടും പൂര്‍ത്തിയായപ്പോള്‍ ഓരോ സ്ഥാനാര്‍ഥിക്കും ലഭ്യമായ വോട്ട്, ഓരോ റൗണ്ടിലേയും ലീഡ് നില തുടങ്ങിയ കണക്കുകള്‍ കൃത്യതയോടെ നല്കാന് ട്രെന്‍ഡ്, സുവിധ തുടങ്ങിയ ആപ്ലിക്കേഷനുകളിലൂടെ നല്കാന് കഴിഞ്ഞു. ട്രെന്‍ഡിലൂടെ പൊതുജനങ്ങള്‍ക്ക് തല്‍സമയം വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞു. സുവിധയിലൂടെ ബൂത്ത് തിരിച്ചുള്ള വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തശേഷം തെരഞ്ഞെടുപ്പ് കമ്മീഷന് നല്കി.
വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപത്തായി സജ്ജീകരിച്ച പ്രത്യേക ഡെസ്കില്‍ എന്‍ഐസി, ഐടി മിഷന്, റവന്യു, വിദ്യാഭ്യാസ വകുപ്പ് എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള 15 അംഗ ടീമാണ് ഇതിന് പിന്നില്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചത്.
date
- Log in to post comments