Skip to main content

കാൻ തൃശൂർ: സ്‌ക്രീനിങ് ക്യാമ്പ് ജില്ലാതല ഉദ്ഘാടനം ഇന്ന്

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയായ കാൻ തൃശൂരിന്റെ സ്‌ക്രീനിങ് ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനവും ലോഗോ പ്രകാശനവും ഇന്ന് (ഒക്‌ടോബർ 27) രാവിലെ ഒൻപതിന് വരന്തരപ്പിളളി ലോർഡ്‌സ് അക്കാദമിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ ജെ റീന പദ്ധതി വിശദീകരണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ആർ ഉദയപ്രകാശൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കലാപ്രിയ സുരേഷ്, പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ കെ ജെ ഡിക്‌സൺ, ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ മഞ്ജുളാരുണൻ, ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ പത്മിനി ടീച്ചർ തുടങ്ങിയവർ പങ്കെടുക്കും. വരന്തരപ്പിളളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജയശ്രീ കൊച്ചുഗോവിന്ദൻ സ്വാഗതവും കാൻ തൃശൂർ നോഡൽ ഓഫീസർ പി കെ രാജു നന്ദിയും പറയും.

date