Skip to main content

പുരുഷ നഴ്‌സുമാരെ ആവശ്യമുണ്ട്

ശബരിമല തീര്‍ഥാടന കാലയളവില്‍ പമ്പ മുതല്‍ സന്നിധാനം വരെയും കരിമലയിലുമായി പ്രവര്‍ത്തിക്കുന്ന അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളില്‍ സൂപ്പര്‍വൈസറായി ഏഴ് പുരുഷ നഴ്‌സുമാരെ ആവശ്യമുണ്ട്. നവംബര്‍ 15 മുതല്‍ 2020 ജനുവരി 21 വരെയാണ് സേവന കാലാവധി. അംഗീകൃത കോളജില്‍ നിന്ന് ജനറല്‍ നഴ്‌സിംഗ് അല്ലെങ്കില്‍ ബി.എസ്.സി നഴ്‌സിംഗ് പാസായിട്ടുള്ളവരും കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവരുമായിരിക്കണം അപേക്ഷകര്‍. മുന്‍വര്‍ഷങ്ങളില്‍ ഈ സേവനം നടത്തിയിട്ടുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും പരിചയ സര്‍ട്ടിഫിക്കറ്റുമായി കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നവംബര്‍ നാലിന് രാവിലെ 10ന് ഹാജരാകണം. ഫോണ്‍: 9495549794.                           

 

date