Skip to main content

വാഹന പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ വാഹന പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നതിന് തിരുവല്ല നഗരസഭയിലോ പുളിക്കീഴ് ബ്ലോക്കിലോ ഉള്‍പ്പെട്ട കുടുംബശ്രീ അംഗങ്ങളായ വനിതകള്‍ക്ക് അപേക്ഷിക്കാം. പത്താം ക്ലാസ് പാസായിരിക്കണം. പ്രായപരിധി 45 വയസ്. താത്പര്യമുള്ളവര്‍ അയല്‍ക്കൂട്ട അംഗത്വ സര്‍ട്ടിഫിക്കറ്റും എസ്എസ്എല്‍സി ബുക്കിന്റെ പകര്‍പ്പും സഹിതമുള്ള അപേക്ഷ ഈ മാസം 30നകം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 0468 2221807.                  
 

date