Skip to main content

ലോഗോ തയാറാക്കല്‍ മത്സരം

ആരോഗ്യ മേഖലയെ ശാക്തീകരിക്കുന്നതിനായി നടപ്പാക്കിയ ആര്‍ദ്രം മിഷന്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന ജനകീയ ക്യാമ്പയിന്റെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ക്കായി സംസ്ഥാനതല ലോഗോ തയാറാക്കല്‍ മത്സരം നടത്തുന്നു. രോഗപ്രതിരോധം, ആരോഗ്യപരമായ ഭക്ഷണശീലം, വ്യായാമം, ലഹരിയില്‍ നിന്നും വിമുക്തി, ശുചിത്വവും മാലിന്യനിര്‍മാര്‍ജനവും എന്നീ മേഖലകളിലാണ് ക്യാമ്പയിന്‍. ആര്‍ദ്രം ജനകീയ ക്യാമ്പയിന്‍ എന്ന പേരും ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ആശയങ്ങളും ചിത്രീകരിക്കുന്ന ലോഗോ എ4 വലുപ്പത്തിലുളള കടലാസിലാണ് തയാറാക്കേണ്ടത്.  ഓയില്‍ പെയിന്റ്, വാട്ടര്‍ കളര്‍, പെന്‍സില്‍, സ്‌കെച്ച്, ഇലക്‌ട്രോണിക് മീഡിയ തുടങ്ങിയ ഏത് മാധ്യമം ഉപയോഗിച്ചും ലോഗോ തയാറാക്കാം. തയാറാക്കിയ ലോഗോ healthlogopta@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ഈ മാസം 29ന് ഉച്ചയ്ക്ക് 12നകം അയയ്ക്കണം. ലോഗോ വരച്ച വിദ്യാര്‍ഥിയുടെ പേര്, വിലാസം, സ്‌കൂളിന്റെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ കൃത്യമായി ഇ-മെയിലില്‍ രേഖപ്പെടുത്തണം. ജില്ലാതലത്തില്‍ തെരഞ്ഞെടുക്കുന്ന അഞ്ച് എന്‍ട്രികള്‍ സംസ്ഥാനതലത്തില്‍ ഉള്‍പ്പെടുത്തും. സംസ്ഥാന തലത്തില്‍ ഒന്നാം ലഭിക്കുന്ന ലോഗോയ്ക്ക് 25000 രൂപ ക്യാഷ് പ്രൈസ് ലഭിക്കും. ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാര്‍ഥിയുടെ സ്‌കൂളിന് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് 25000 രൂപ വില വരുന്ന പുസ്തകങ്ങള്‍ സമ്മാനമായി ലഭിക്കും. കൂടുതല്‍ വിവരം 9447472562, 8086010826 എന്നീ നമ്പരുകളില്‍ ലഭിക്കും. 

             

date