Skip to main content

ശബരിമല: കരാര്‍ നിയമനം

ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടന കാലയളവില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നിലയ്ക്കല്‍ ബേസ്‌ക്യാമ്പ്, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അടിയന്തര കാര്യനിര്‍വഹണ കേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. തീര്‍ഥാടന കാലയളവ് അവസാനിക്കുന്നതുവരെയാണ് നിയമനം. ഇതിനായി നവംബര്‍ ആറിന് രാവിലെ 11ന് കളക്ടറേറ്റില്‍ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറുടെ ചേംബറില്‍ വാക്ക്-ഇന്‍- ഇന്റര്‍വ്യൂ നടത്തും. 20നും 40നും മധ്യേ പ്രായമുള്ള ബിരുദധാരികള്‍ക്ക് പങ്കെടുക്കാം. ദുരന്തനിവാരണത്തില്‍ പഠനയോഗ്യതയുള്ളവര്‍ക്കും മുന്‍കാലങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നിവയ്ക്ക് പുറമേ തെന്നിന്ത്യന്‍ ഭാഷകളിലുള്ള പ്രാവീണ്യം അഭിലഷണീയമാണ്. കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ്, ഹാം റേഡിയോ, ജിഐഎസ്, ജിപിഎസ് തുടങ്ങിയവയില്‍ സാങ്കേതിക പരിജ്ഞാനം ഉണ്ടായിരിക്കണം.  കൂടാതെ മുഴുവന്‍ സമയവും ജോലി ചെയ്യാന്‍ തത്പരരായിരിക്കണം. താത്പര്യമുളളവര്‍ തിരിച്ചറിയല്‍ രേഖ (ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ്), വിദ്യാഭ്യാസം, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരം 0468 2322515 എന്ന നമ്പരില്‍ ലഭിക്കും.                                     

 

date