മെഗാ ജോബ് ഫെയര്‍ നവംബര്‍ ഒമ്പതിന്
ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്-എംപ്ലോയബിലിറ്റി സെന്ററും പത്തനംതിട്ട ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും തിരുവല്ല മാക്ഫാസ്റ്റ് കോളജും സംയുക്തമായി തിരുവല്ല മാക്ഫാസ്റ്റ് കോളജ് ക്യാമ്പസില്‍ നവംബര്‍ ഒമ്പതിന് മെഗാജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. ഇതോടനുബന്ധിച്ച് ഈ മാസം 28ന് പത്തനംതിട്ട മുനിസിപ്പല്‍ ടൗണ്‍ ഹാളിലും നവംബര്‍ നാലിന് തിരുവല്ല ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും രാവിലെ 10 മുതല്‍ ക്യാമ്പ് രജിസ്‌ട്രേഷന്‍ നടത്തും. പ്ലസ് ടു പാസായവര്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭിക്കുന്നതിന് എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം. പ്രായം 18നും 35നും മധ്യേ ആയിരിക്കണം. താത്പര്യമുള്ളവര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി, സാധുവായ ഇ-മെയില്‍ ഐ ഡി എന്നിവ സഹിതം ഹാജരാകണം. 250 രൂപ രജിസ്‌ട്രേഷന്‍ ഫീസുണ്ട്. രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയബിലിറ്റി സെന്റര്‍ വഴി നടത്തുന്ന എല്ലാ അഭിമുഖങ്ങള്‍ക്കും മെഗാതൊഴില്‍ മേളകള്‍ക്കും പരിശീലനങ്ങള്‍ക്കും പങ്കെടുക്കാം. തൊഴിലവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എസ്എംഎസ്, സോഷ്യല്‍ മീഡിയ, പത്രമാധ്യമങ്ങള്‍ ഇവയിലൂടെ അറിയിക്കും. അവസാന വര്‍ഷം ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ ചെയ്യുന്നവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.
ഫോണ്‍ : 0477 2230624, 9656421872, 0468 2222745.
- Log in to post comments