Skip to main content

ഗോസമൃദ്ധി പ്ലസ് ഇന്‍ഷുറന്‍സ് പദ്ധതി സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (26) തിരുവല്ലയില്‍

കര്‍ഷകര്‍ക്കും ഉരുക്കള്‍ക്കും ഒരേ സമയം ഇന്‍ഷുറന്‍സ് പരിരക്ഷ എന്ന ആശയത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഗോസമൃദ്ധി പ്ലസ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (26) വൈകിട്ട് നാലിന് തിരുവല്ലയില്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു നിര്‍വഹിക്കും. മഞ്ഞാടി പക്ഷിരോഗ നിര്‍ണയ കേന്ദ്രത്തില്‍ മാത്യു ടി.തോമസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. എംഎല്‍എമാരായ രാജുഎബ്രഹാം, ചിറ്റയം ഗോപകുമാര്‍, വീണാജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എം.കെ.പ്രസാദ്, തിരുവല്ല നഗരസഭ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എലിസബത്ത് അബു, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ജി.അംബികാദേവി, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

65000 രൂപ വിലയുള്ള ഒരു പശുവിനെ ഒരു വര്‍ഷത്തേക്ക് ഇന്‍ഷുര്‍ ചെയ്യാന്‍ പൊതുവിഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍ക്ക് 700 രൂപയും എസ്.സി/എസ്.റ്റി വിഭാഗക്കാര്‍ക്ക് 420 രൂപയുമാണ് ചെലവ്. 22 രൂപ പ്രീമിയത്തില്‍ കര്‍ഷകര്‍ക്ക് രണ്ട് ലക്ഷം രൂപയുടെ അപകടമരണ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും.

 

 

date