Post Category
പ്രഭാഷണം നടത്തി
കണ്ണര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായി പ്രഭാഷണം സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരനും സംസ്‌കാരിക പ്രവര്‍ത്തകനുമായ പയ്യന്നൂര്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ സ്‌നേഹലത കെ അദ്ധ്യക്ഷത വഹിച്ചു. എംപ്ലോയ്‌മെന്റ് ഓഫീസര്‍ (പ്ലേസ്‌മെന്റ്) കെ വി രമേശന്‍, എംപ്ലോയ്‌മെന്റ് ഓഫീസര്‍ (സെല്‍ഫ് എംപ്ലോയ്‌മെന്റ്) സി കെ ആശ, ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ രമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ജില്ലയിലെ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
date
- Log in to post comments