Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

സ്‌കൂള്‍ കായികോത്സവം;
മാധ്യമ പ്രവര്‍ത്തകര്‍ വിവരങ്ങള്‍ നല്‍കണം
നവംബര്‍ 16 മുതല്‍ 19 വരെ മാങ്ങാട്ടുപറമ്പ് കണ്ണൂര്‍ സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികോല്‍സവം കവര്‍ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ മീഡിയ പാസിനായി വിവരങ്ങള്‍ നല്‍കണമെന്ന് മീഡിയ ആന്റ് പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ അറിയിച്ചു. മാധ്യമപ്രവര്‍ത്തകര്‍ അവരുടെ പേര്, സ്ഥാപനം, തസ്തിക, മൊബൈല്‍ നമ്പര്‍, ഇമെയില്‍ എന്നീ വിവരങ്ങള്‍ നവംബര്‍ ഒന്‍പതിനകം kayikolsavam@gmail.com ലേക്ക് അയക്കണം. മീഡിയ പാസ് വിതരണം ചെയ്യുന്ന സ്ഥലവും തീയതിയും പിന്നീട് അറിയിക്കും. പാസില്‍ പതിക്കുന്നതിനുള്ള ഫോട്ടോ കൈയില്‍ കരുതേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446165285.

 

ജില്ലാ കലാമേള: ടെണ്ടര്‍ ക്ഷണിച്ചു
നവംബര്‍ 20 മുതല്‍ 23 വരെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ നടക്കുന്ന 60ാമത് ജില്ലാ കലാമേളയുടെ ലൈറ്റ് ആന്റ് സൗണ്ട് സംവിധാനങ്ങള്‍, ഭക്ഷണം,  പന്തല്‍ എന്നിവ ഒരുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. താല്‍പര്യമുള്ള സ്ഥാപനങ്ങള്‍/ വ്യക്തികള്‍ നവംബര്‍ 12 ന് ഉച്ചക്ക് രണ്ടിന് മുമ്പായി അപേക്ഷിക്കണം. വിശദ വിവരങ്ങള്‍ക്ക് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍. 0497 2705149, 9947665466.

 

ഗതാഗതം നിരോധിച്ചു
തൃക്കരിപ്പൂര്‍ - മാത്തില്‍-  മാതമംഗലം റോഡില്‍ ഓണക്കുന്നിന് സമീപം കലുങ്ക് നിര്‍മ്മിക്കുന്നതിനാല്‍ ഓണക്കുന്ന് മാത്തില്‍ വഴിയുള്ള വാഹന ഗതാഗതം നവംബര്‍ ഒമ്പത് മുതല്‍ ഒന്നര മാസത്തേക്ക് നിരോധിച്ചു. ഇതു വഴി പോകുന്ന വാഹനങ്ങള്‍ കട്ടച്ചേരിയില്‍ നിന്നും ചീറ്റ പെരളം വഴി തിരിച്ചുപോകണമെന്ന് അസിസ്റ്റന്റ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

ശിശുദിന റാലി
ജില്ലാ ശിശുക്ഷേമ സമിതിയുടെയും, വിവിധ വകുപ്പുകളുടെയും നേതൃത്വത്തില്‍ കണ്ണൂരില്‍ ശിശുദിന റാലി നവംബര്‍ 14 ന് നടക്കും. രാവിലെ 9 മണിക്ക് കണ്ണൂര്‍ പോലീസ് ഗ്രൗണ്ടില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഐ എ എസ് ഫ്‌ളാഗ് ഓഫ് ചെയ്യും. 10 മണിക്ക് പൊതുസമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ദേവിക പ്രകാശ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് വിദ്യാര്‍ഥികള്‍ക്കുള്ള ശിശുദിന സന്ദേശവും സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വഹിക്കും. എഡിഎം എ പി മേഴ്‌സി, ഡിഡിഇ ടി പി നിര്‍മ്മല ദേവി, ഡിസിപി ഒ എം പി അബ്ദുറഹമാന്‍ മുഖ്യാതിഥികളാവും.

 

മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു
ജില്ലയില്‍ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സ്റ്റണ്ടട്കാര്‍പ്പ് (കുറഞ്ഞത് 10 സെന്റ്ജലവിസ്തൃതി) ഓരുജല കൂട്കൃഷി, ഓരുജല മത്സ്യകൃഷി (കുറഞ്ഞത് 50 സെന്റ്ജലവിസ്തൃതി), ശുദ്ധജലത്തിലെ ആസാംവാള കൃഷി (കുറഞ്ഞത് 25 സെന്റ്ജലവിസ്തൃതി), ഒരു നെല്ലും ഒരു ചെമ്മീനും (കുറഞ്ഞത് 1 ഏക്കര്‍ ജലവിസ്തൃതി), കൂടുകളിലെ അലങ്കാര/ഓരുജലമത്സ്യവിത്ത് പരിപാലനം, ശാസ്ത്രീയ സമ്മിശ്ര കാര്‍പ്പ് മത്സ്യകൃഷി (കുറഞ്ഞത് 10 സെന്റ്ജലവിസ്തൃതി) ചെമ്മീന്‍ കൃഷി എന്നീ പദ്ധതിക്ക്  അപേക്ഷ ക്ഷണിച്ചു.  അപേക്ഷാ ഫോമും വിശദവിവരങ്ങളും കണ്ണൂര്‍ മാപ്പിള ബേയിലുളള മത്സ്യകര്‍ഷകവികസന ഏജന്‍സിയില്‍ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം നവംബര്‍ 15ന് മുമ്പായി ഓഫീസില്‍ എത്തിക്കണം. ഫോണ്‍. 04972732340.

 

ദര്‍ഘാസ് ക്ഷണിച്ചു
കൂത്തുപറമ്പ് ഗവ. താലൂക്ക് ആശുപത്രിയിലെ ഒ പിയിലേക്ക് എയര്‍കണ്ടീഷണറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. നവംബര്‍ 12 മുതല്‍ 14 ന് ഉച്ചയ്ക്ക് 12.30 വരെ ടെണ്ടര്‍ സ്വീകരിക്കും.

 

ടെണ്ടര്‍ ക്ഷണിച്ചു
ഐ സി ഡി എസ് തളിപ്പറമ്പ് അഡീഷണല്‍ -ഒന്ന് ഓഫീസിനു കീഴിലെ അംഗണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. താല്‍പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ നവംബര്‍ 15ന് വൈകീട്ട് മൂന്നിന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍. 0460 2201130.

 

കലാകായിക മത്സരങ്ങള്‍ നടത്തുന്നു
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി കലാ കായിക മത്സരങ്ങള്‍ നടത്തുന്നു. ഡിസംബര്‍ ഒന്നിന് കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തിലും പോലീസ് ഗ്രൗണ്ടിലുമായാണ് ജില്ലാതല മത്സരം നടക്കുക. മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷാ ഫോറം ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ നവംബര്‍ 25 നകം ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍. 0497 2701081.

 

ക്വട്ടേഷന്‍ ക്ഷണിച്ചു
പന്ന്യന്നൂര്‍ ഗവ.ഐടിഐയിലെ എം എം വി ട്രേഡിലേക്ക് ഉപകരണങ്ങള്‍ സംഭരിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 21 ഉച്ചയ്ക്ക് രണ്ട് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് www.itipannyannoor.kerala.gov.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍. 0490 2318650.

 

കായിക ക്ഷമത പരീക്ഷ
പോലീസ് ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍( ടെലികമ്മ്യൂണിക്കേഷന്‍) (കാറ്റഗറി നമ്പര്‍: 104/2017) തസ്തികയിലേക്ക് 2019 ആഗസ്ത് 26 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്കുള്ള ശാരീരിക അളവെടുപ്പും കായിക ക്ഷമത പരീക്ഷയും നവംബര്‍ 19, 20 തീയ്യതികളില്‍ കണ്ണൂര്‍ ജില്ലാ പോലീസ് ഗ്രൗണ്ടില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോട് ചെയ്‌തെടുത്ത് കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയില്‍ രേഖ സഹിതം അറിയിച്ചിട്ടുള്ള ദിവസം രാവിലെ ആറ് മണിക്ക് പോലീസ് ഗ്രൗണ്ടില്‍ എത്തിച്ചേരണം.

 

വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു
2019-20 വര്‍ഷത്തില്‍ മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റേറ്റ് പ്ലാന്‍ സ്‌കീമില്‍ ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗ സംരക്ഷണ സേവനം ലഭ്യമാക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്. കെ എസ് വി സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നവംബര്‍ 13ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ഹാജരാകണം. ഫോണ്‍. 0497 2700267.

 

പാല്‍ ഗുണമേന്മാ ജാഗ്രതാ യജ്ഞം 11ന്
ജില്ലയില്‍ ഉല്‍പാദിപ്പിക്കുന്ന പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനായി ക്ഷീര വികസന വകുപ്പ് നവംബര്‍ ഒന്ന് മുതല്‍ ജനുവരി 31 വരെ സംഘടിപ്പിക്കുന്ന പാല്‍ ഗുണമേന്മാ ജാഗ്രത യജ്ഞം സംഘടിപ്പിക്കും. നവംബര്‍ 11ന് ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഐ എ എസ്  ഉദ്ഘാടനം ചെയ്യും.

 

വിലനിര്‍ണ്ണയ യോഗം മാറ്റി
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒഴുകുന്ന 17,18 നമ്പര്‍ തോടുകള്‍ക്ക് വേണ്ടി ഏറ്റെടുക്കുന്ന ഭൂമിയുടെ കൈവശക്കാര്‍ക്കു വേണ്ടി നവംബര്‍ എട്ടിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന ജില്ലാതല വിലനിര്‍ണ്ണയ സമിതി യോഗം നവംബര്‍ 13 ലേക്ക് മാറ്റിവച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 17 ാം നമ്പര്‍ തോടിന്റെ യോഗം രാവിലെ 11 മണിക്കും 18ാം നമ്പര്‍ തോടിന്റെ യോഗം 12 മണിക്കും നടക്കും.

 

 

date