പ്ലാസ്റ്റിക് കുപ്പികളില്‍ പെട്രോള്‍ വിതരണം : പ്രത്യേക നിര്‍ദേശം നല്‍കിയിട്ടില്ല -ജില്ലാ കളക്ടര്‍
പെട്രോളിയം ഉത്പന്നങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ പ്രത്യേകമായി ഒരു നിര്‍ദേശവും ജില്ലയിലെ പമ്പ് ഉടമകള്‍ക്ക് നല്‍കിയിട്ടില്ലയെന്നും ഇക്കാര്യത്തില്‍ നിലവിലുള്ള നിയമവ്യവസ്ഥകള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുവാന്‍ പെട്രോള്‍ പമ്പുകള്‍ ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടര്‍ ആര്.ഗിരിജ അറിയിച്ചു.പെട്ടെന്ന് തീ പിടിക്കുന്ന പട്ടികയില്‍പ്പെടുന്ന പെട്രോളും മറ്റ് ഉത്പന്നങ്ങളും പ്ലാസ്റ്റിക് കുപ്പികളിലും കന്നാസിലും വിതരണം ചെയ്യാന്‍ പാടില്ല എന്ന് പെട്രോളിയം ആക്ടില്‍ വ്യവസ്ഥയുണ്ട്. ഓയില്‍ കമ്പനികളുടെ മാര്‍ക്കറ്റിംഗ് ഡിസിപ്ലിന്‍ ഗൈഡ് ലൈന്‍ പ്രകാരവും പ്ലാസ്റ്റിക് കുപ്പികളില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ വിതരണം ചെയ്യരുതെന്ന് നിര്‍ദേശമുള്ളതായും കളക്ടര്‍ അറിയിച്ചു.
(പിഎന്‍പി 137/18)
- Log in to post comments