കേരളത്തില്‍ ക്ഷീരമേഖലയ്ക്ക് സാധ്യതയേറുന്നു: എല്‍ദോ എബ്രഹാം എം.എല്‍.എ
മൂവാറ്റുപുഴ: മാറുന്ന ആഗോള സാമ്പത്തിക ചുറ്റുപാടില്‍ കേരളത്തില്‍ ക്ഷീരമേഖലയ്ക്ക് സാധ്യതയേറുകയാണന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. കല്ലൂര്‍ക്കാട് നടന്ന ജില്ലാ ക്ഷീര സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാല് ഉല്‍പ്പാദന രംഗത്ത് കേരളം ഏറെ മുന്നിലാണ്. എന്നിരുന്നാലും ഉല്‍പ്പാദിപ്പിക്കുന്ന പലിനേക്കാള് കൂടുതല്‍ ഉപഭോക്താക്കള്‍ ഉള്ളതിനാല്‍ ഇതര സംസ്ഥാന പാലിനെ അശ്രയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇവസ്ഥയ്ക്ക് മാറ്റം വരുത്തുന്നതിനും, കേരളത്തില്‍ ശുദ്ധമായ പാല് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനും, ക്ഷീര മേഖലയില്‍ സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് നടപ്പിലാക്കി വരുന്ന തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കല്ലൂര്‍ക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഷീന സണ്ണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം കണ്‍വീനര്‍ ഷാജി ജോസഫ് സ്വാഗതം പറഞ്ഞു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോസ് ജേക്കബ് പദ്ധതി വിശദീകരണം നടത്തി. മില്‍മ മേഖല യൂണിയന് ചെയര്മാന് ജോണ്‍ തെരുവത്ത്, ആയവന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെബി ജോസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ലിസി ജോളി, ജോന്‍സി ജോര്‍ജ്, കല്ലൂര്‍ക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജിത്ത് ബേബി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റജി വിന്‍സന്റ്, മെമ്പര്‍ ടോണി വിന്‍സന്റ്, സര്‍ക്കിള്‍ സഹകരണ യൂണിയന് മെമ്പര്‍ എബ്രാഹം തൃക്കളത്തൂര്‍, കല്ലൂര്‍ക്കാട് ഫാര്‍മേഴ്സ് ബാങ്ക് പ്രസിഡന്റ് ജോളി ജോര്‍ജ്, വിവിധ ആപ്കോസ് പ്രസിഡന്റ്മാരായ സി.എ.എബ്രാഹം, ജോസ് ജോര്‍ജ്, പി.എസ്.സൈനുദ്ദീന്‍, കോസ്മോ പോളിറ്റന്‍ ലൈബ്രറി പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിയന്, മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് ജോയി തോമസ്, സംഘം ജിവനക്കാരുടെ പ്രതിനിധി ടോയ്സ് ജോര്‍ജ്, ക്ഷീര വികസന ഓഫീസര്‍ മെറീന പോള്‍ എന്നിവര്‍ സംസാരിച്ചു. കല്ലൂര്‍ക്കാട് ക്ഷീരസംഘം പ്രസിഡന്റ് ഷാജി ജോസഫ് പതാക ഉയര്‍ത്തിയതോടെ ക്ഷീരസംഘത്തിന് സമീപം ജില്ലാ കന്നുകാലി പ്രദര്‍ശന മത്സരം നടന്നു. ക്ഷീര വികസന വകുപ്പ് ജില്ലാ ഗുണ നിയന്ത്രണ ഓഫീസര്‍ സൂസി എലിസബത്ത് തോമസ്, വൈപ്പിന്‍ ക്ഷീര വികസന ഓഫീസര്‍ രതീഷ് ബാബു സി.എസ്, പാമ്പാക്കുട ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ രാഗേഷ് എം എന്നിവരുടെ നേതൃത്വത്തില്‍ ഗവ്യജാലകം(ഡയറി ക്വിസ്സ്) നടന്നു. ഇന്ന്(വെള്ളി) രാവിലെ ക്ഷീര സഹകരണ ശില്പശാല നടക്കും. രാവിലെ 9ന് രജിസ്ട്രേഷന്, 10ന് നടക്കുന്ന സഹകരണ ശില്പശാല എസ്.ശര്‍മ എംഎല്.എ ഉദ്ഘാടനം ചെയ്യും. മൂവാറ്റുപുഴ നഗരസഭ വൈസ് ചെയര്മാന് പി.കെ.ബാബുരാജ് അധ്യക്ഷത വഹിക്കും. ഡയറി എക്സ്പോയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന് നിര്‍വ്വഹിക്കും. തുടര്‍ന്ന് ക്ഷീരസംഘം ഓഡിറ്റിംഗ്-ശ്രദ്ധയും മുന്‍കരുതലും , വ്യക്തിത്വ വികസനം-ക്ഷീരമേഖലയിലെ പ്രവര്‍ത്തന മികവിന് എന്നീ വിഷയങ്ങളിൽ ശില്പശാല നടക്കും. സംഘം ജീവനക്കാര്‍ക്കുള്ള പ്രശ്നോത്തരിയും നടക്കും.
- Log in to post comments