Skip to main content

സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

    ഔവര്‍റസ്‌പോണ്‍സിബിലിറ്റിറ്റുചില്‍ഡ്രന്‍ (ഒ.ആര്‍.സി) പ്രൊജക്റ്റിന്റെ ഭാഗമായി ഒ.ആര്‍.സി വിദ്യാലയങ്ങളില്‍  നടത്തുന്ന സ്മാര്‍ട്ട്‌ഫോര്‍ട്ടി ക്യാമ്പിന്  ബേത്തൂര്‍ പാറ  ഗവ:ഹയര്‍സെക്കന്ററിസ്‌ക്കൂളില്‍തുടക്കമായി. വ്യക്തിത്വവികസനവുംജീവിതനൈപുണീ പരിശീലനവുംലക്ഷ്യമാക്കിമികവുകൈവരിക്കേണ്ട കുട്ടികള്‍ക്കായി നടത്തുന്ന ത്രിദിന ക്യാമ്പ്  കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ്‌ലിസിതോമസ്ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ.മണികണ്ഠന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാശിശുസംരക്ഷണഓഫീസര്‍ പി.ബിജു ക്യാമ്പ് വിശദീകരണം  നടത്തി. പരിമിതികളെമറികടന്ന്  അധ്യയന മികവ്കാണിച്ച്  രണ്ട് വിദ്യാര്‍ത്ഥികള്‍ക്കുളള  ഒ.ആര്‍.സി എക്‌സലന്‍സ്  അവാര്‍ഡ്കാറഡുക്ക  ബ്ലോക്ക് പഞ്ചായത്ത്  മെമ്പര്‍ കെ.ടി രാഗിണി.വിതരണംചെയ്തു. ചടങ്ങിന്  പ്രിന്‍സിപ്പാള്‍  പി.ശശിധരന്‍  സ്വാഗതവും നോഡല്‍ടീച്ചര്‍ ബിജുജോസഫ്  നന്ദിയും പറഞ്ഞു. ഹെഡ്മാസ്റ്റര്‍എം.കെ.ചന്ദ്രശേഖരന്‍,കെ.കുഞ്ഞിരാമന്‍, മാസ്റ്റര്‍, സബിന്‍.സി ബിജു,എം.ദാമോദരന്‍ മാസ്റ്റര്‍, അഭിഷേക് മോഹന്‍ എന്നിവര്‍ സംസാരിച്ചു.
 

date